HOME » NEWS » Film » UNNI MUKUNDAN SKETCHES THE TRANSFORMATION FROM MAMANKAM TO MEPPADIYAN IN HIS NEW POST

Unni Mukundan | മേപ്പടിയാൻ ആരംഭിക്കുമ്പോൾ ശരീരഭാരം 93 കിലോ; നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഉണ്ണി മുകുന്ദൻ

Unni Mukundan sketches the transformation from Mamankam to Meppadiyan in his new post | മേപ്പടിയാൻ സിനിമയ്ക്ക് വേണ്ടി നടത്തിയ കഷ്‌ടപ്പാടുകളെക്കുറിച്ച് ഉണ്ണി മുകുന്ദൻ. കമന്റുമായി ദുൽഖർ സൽമാൻ

News18 Malayalam | news18-malayalam
Updated: February 15, 2021, 12:57 PM IST
Unni Mukundan | മേപ്പടിയാൻ ആരംഭിക്കുമ്പോൾ ശരീരഭാരം 93 കിലോ; നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഉണ്ണി മുകുന്ദൻ
മാമാങ്കം മുതൽ മേപ്പടിയാൻ വരെ
  • Share this:
മാമാങ്കത്തിലെ ആരോഗ്യ ദൃഢഗാത്രനായ യോദ്ധാവിന്റെ വേഷത്തിൽ നിന്നും അൽപ്പം കുടവയറുള്ള ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരന്റെ കഥാപാത്രത്തിലേക്ക് രൂപമാറ്റം നടത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 'മേപ്പടിയാൻ' എന്ന സിനിമയ്ക്ക് വേണ്ടി മാസങ്ങളോളം നീണ്ട കഷ്‌ടപ്പാടുകൾ ഉണ്ണി നേരിട്ടു. അപ്രതീക്ഷിത ലോക്ക്ഡൗൺ കാര്യങ്ങൾ വീണ്ടും വൈകിപ്പിച്ചു.

ഒടുവിൽ ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്തു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് 'മേപ്പടിയാൻ'. അഞ്ചു കുര്യനാണ് സിനിമയിലെ നായിക. ഉണ്ണി ഈ സിനിമയുടെ നിർമ്മാതാവ് കൂടിയാണ്.

ഇപ്പോൾ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവന്നതും താൻ ഏറ്റെടുത്ത വെല്ലുവിളിയെ കുറിച്ച് ഉണ്ണി മുകുന്ദൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വിവരിക്കുന്നു. ഉണ്ണിയുടെ പോസ്റ്റിന്റെ പരിഭാഷ ചുവടെ:

"മേപ്പടിയാന് വേണ്ടി റിലീസ് ചെയ്ത രണ്ടു പോസ്റ്ററുകൾക്കും ലഭിച്ച സന്ദേശങ്ങൾക്കും ആകാംഷയ്ക്കും നന്ദി. സിനിമയും നിങ്ങളെ അത്ര തന്നെ ആവേശഭരിതരാക്കും എന്ന് ഉറപ്പാക്കാൻ വേണ്ടി ഞാനും മേപ്പടിയാൻ സംഘവും വളരെയേറെ കഷ്‌ടപ്പെട്ടിട്ടുണ്ട്.

കഥാപാത്രത്തിനായുള്ള തടിച്ച ശരീരപ്രകൃതമാണ് നിങ്ങൾ രണ്ടാമത്തെ പോസ്റ്ററിൽ കണ്ടത്. അതിനു നിങ്ങൾ തന്ന അഭിനന്ദനങ്ങൾക്ക് നന്ദി. എന്നാൽ അതത്ര എളുപ്പമല്ലായിരുന്നു എന്ന് പറയാനും കൂടി വേണ്ടിയാണ് ഈ കുറിപ്പ്. മാമാങ്കത്തിലെ യോദ്ധാവിന്റെ വേഷം ചെയ്യുമ്പോഴാണ് ഈ സിനിമയ്ക്കായി ഞാൻ വാക്ക് കൊടുത്തത്. മാമാങ്കം കഴിഞ്ഞതും ഞാൻ ആരോഗ്യദൃഢഗാത്രനായിരുന്നു. എന്നാൽ മേപ്പടിയാനിലെ ജയകൃഷ്ണനാവാൻ അത് ആവശ്യമില്ല എന്ന് മേപ്പടിയാൻ സംവിധായകനും സംഘവും എന്നെ അറിയിച്ചു.

അക്കാര്യം വളരെ സങ്കടകരവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരീരവും ഉപേക്ഷിക്കുക എന്നത് എനിക്കൊരു പേടിസ്വപ്നമായിരുന്നു. എന്നാൽ നല്ലൊരു ചിത്രത്തിനായി കടുത്ത ചിന്താഗതി വച്ച് പുലർത്തുന്നത് അതിലും മോശമാണ്.

മേപ്പടിയാനും ജയകൃഷ്ണനും വേണ്ട ചിന്താഗതിയും ശരീരഭാഷയും സൃഷ്‌ടിക്കാൻ മറ്റൊരു ജീവിതരീതി തന്നെ വേണം എന്ന് ഞാൻ എന്നെത്തന്നെ പറഞ്ഞ് മനസ്സിലാക്കി. ഈ സിനിമ ചിത്രീകരിക്കുമ്പോൾ 93 കിലോ ഭാരമുണ്ടായിരുന്നു.




നല്ലൊരു ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. ഒരു നടനെന്ന നിലയിൽ എനിക്ക് വെല്ലുവിളി നൽകിയ കഥാപാത്രമാണിത്. അതേസമയം തന്നെ ആരോഗ്യകരമായ ഒരു ജീവിതരീതിയെ മാറ്റിമറിച്ച കഥാപാത്രമാണിത്.
ഇങ്ങനെ പറയുമ്പോഴും എന്തിനു വേണ്ടിയായാലും ഒരാളുടെ ആരോഗ്യം നഷ്‌ടപ്പെടുത്തുന്നതിനെതിരാണ് ഞാൻ. ചില സിനിമകൾക്കും കഥാപാത്രങ്ങൾക്കും ആരോഗ്യദൃഢഗാത്രമായ ശരീരം പോരായ്മയായി കണക്കാക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ ജോലി നഷ്‌ടമാവാതിരിക്കാൻ ഇത്തരം രീതികൾ അഭിനേതാക്കൾ ആശ്രയിച്ചു പോകാറുണ്ട്.

ഏവരുടെയും പിന്തുണയ്ക്കും ആശംസയ്ക്കും നന്ദി. മേപ്പടിയാൻ നിങ്ങളെ നിരാശപെപ്പടുത്തില്ല. ഉടൻ തന്നെ ഞാൻ പഴയ മസിലുമായി ഞാൻ തിരികെ വരുന്നതായിരിക്കും."

ഉണ്ണി നേരിട്ട ബുദ്ധിമുട്ടുകൾക്ക് തക്ക ഫലം ലഭിക്കട്ടെ എന്ന് ആശംസയുമായി ദുൽഖർ സൽമാൻ കമന്റ് ഇട്ടിട്ടുണ്ട്.
Published by: user_57
First published: February 15, 2021, 12:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories