• HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി

Actor Unnikrishnan Namboothiri

Actor Unnikrishnan Namboothiri

  • Share this:
    തിരുവനന്തപുരം: ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി.

    കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രേക്ഷകർക്കിടയിൽ പരിചിതനായത്. 98-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.

    Also Read- Actor Unnikrishnan Namboothiri passes away | നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

    ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടു ദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

    രണ്ടു ദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.

    ‘ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സിനിമയിൽ സജീവമാകുന്നത്. ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

    ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടെങ്കിലും ഏവരും അറിയുന്നത് 'കല്യാണരാമനിലെ' രാമൻകുട്ടിയുടെ മുത്തച്ഛൻ എന്ന കഥാപാത്രത്തിലൂടെയാണ്. ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പവും തിളങ്ങി. പമ്മൽ കെ. സംബന്ധം എന്ന തമിഴ് ചിത്രത്തിൽ കമൽ ഹാസനൊപ്പവും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ സിനിമയിൽ മമ്മൂട്ടിക്കൊപ്പവും തമിഴകത്തെത്തി.

    കല്യാണരാമന്‍, ദേശാടനം, ചന്ദ്രമുഖി എന്നിവ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അഭിനയിച്ച പ്രധാന സിനിമകളാണ്.കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി.

    76-ാം വയസ്സിലാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ മുത്തച്ഛനായി അദ്ദേഹം മാറുകയായിരുന്നു.'ദേശാടനം' എന്ന സിനിമയിലൂടെയാണ് ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി മലയാളത്തിന്റെ പ്രിയതാരമായത്. കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അഭിനയിച്ച അവസാന സിനിമ.

    ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാടിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

    ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു. പ്രായത്തെ മറികടന്നു നില്‍ക്കുന്ന അഭിനയവും ആത്മവിശ്വാസവും ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സിനിമാലോകത്ത് വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. അദ്ദേഹത്തിൻ്റെ വേർപാട്, ആ കുടുബത്തിനു മാത്രമല്ല കലാലോകത്തിനു വലിയ നഷ്ടമാണ് എന്ന് സ്പീക്കർ പറഞ്ഞു.
    Published by:Anuraj GR
    First published: