• HOME
  • »
  • NEWS
  • »
  • film
  • »
  • Viral video | ഭർത്താവിന്റെ അഭിനയം കണ്ട് തിയേറ്ററിനുള്ളിൽ ഭാര്യയുടെ ആഹ്ലാദപ്രകടനം; കടലാസുകൾ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന വീഡിയോ വൈറൽ

Viral video | ഭർത്താവിന്റെ അഭിനയം കണ്ട് തിയേറ്ററിനുള്ളിൽ ഭാര്യയുടെ ആഹ്ലാദപ്രകടനം; കടലാസുകൾ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന വീഡിയോ വൈറൽ

Upasana Kamineni cheer for Ram Charan while watching RRR video goes viral | തിയേറ്ററിലെ എല്ലാ വിസിലിനും നൃത്തത്തിനും ഇടയിൽ കടലാസ്സു തുണ്ടുകൾ വാരിയെറിഞ്ഞ് സന്തോഷിക്കുന്ന നായകന്റെ ഭാര്യ

(വീഡിയോ വൈറൽ)

(വീഡിയോ വൈറൽ)

  • Share this:
    റാം ചരണും (Ram Charan) ജൂനിയർ എൻടിആറും (Jr NTR) അഭിനയിച്ച RRR പ്രേക്ഷകരെ ആകർഷിച്ച്‌ തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. എസ്എസ് രാജമൗലിയുടെ (S.S. Rajamouli) ചിത്രം ഒരു ബ്ലോക്ക്ബസ്റ്ററായി ഉയർന്ന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ടിക്കറ്റ് എടുക്കാനും സിനിമ കാണാനും കാത്തിരിക്കുന്ന ആരാധകരെ കൊണ്ട് തിയേറ്ററുകൾ നിറഞ്ഞിരിക്കുകയാണ്. ഇതിനെല്ലാം ഇടയിൽ റാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി (Upasana Kamineni) ഒരു തിയേറ്ററിൽ ചിത്രം കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

    വീഡിയോയിൽ, തിയേറ്ററിലെ എല്ലാ വിസിലിനും നൃത്തത്തിനും ഇടയിൽ ഉപാസന തന്റെ ഭർത്താവിനെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. റാം ചരണോടുള്ള അവരുടെ സ്നേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ RRRലെ പ്രകടനത്തിൽ അവർ എത്രമാത്രം അഭിമാനിക്കുന്നുവെന്നും വീഡിയോ കാണിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീഡിയോ ചുവടെ കാണാം:




    വീരൽ ഭയാനി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് എഴുതി, “RRR നടൻ റാം ചരണിന്റെ ഭാര്യയുടെ ഈ വീഡിയോ കഴിഞ്ഞ ദിവസം മുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.” കമന്റ് വിഭാഗത്തിൽ ഉപാസനയുടെ ആഹ്ലാദപ്രകടനത്തെ കുറിച്ച് ആരാധകർ പ്രതികരിച്ചിട്ടുണ്ട്.

    ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചങ്ങലകൾ തകർക്കാൻ പോരാടുന്ന തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കൊമരം ഭീമിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് RRR. യഥാക്രമം രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് ഈ രണ്ട് വേഷങ്ങൾ ചെയ്യുന്നത്. അവരുടെ സൗഹൃദവും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള അർപ്പണബോധവുമാണ് സിനിമ അവതരിപ്പിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിലുണ്ട്.

    മാർച്ച് 25 ന് RRR റിലീസ് ചെയ്തപ്പോൾ, അത് ബോക്സോഫീസിലെ എല്ലാ റെക്കോർഡുകളും തകർത്ത് 223 കോടി നേടി. രാജമൗലിയുടെ ബാഹുബലിയുടെ റെക്കോർഡിനെയും ഇത് മറികടന്നു.

    ന്യൂസ് 18 ഡോട്ട് കോമിന്റെ ചിത്രത്തെക്കുറിച്ചുള്ള അവലോകനത്തിലെ പ്രസക്ത ഭാഗങ്ങൾ: “റാം ചരണിന്റെയും എൻടിആറിന്റെയും ഗംഭീരമായ ആമുഖ സീക്വൻസുകൾ മതിപ്പുളവാക്കുന്നതാണ്. ഇന്ത്യൻ സിനിമയിൽ അടുത്ത കാലത്തായി നമ്മൾ കണ്ട ഏറ്റവും വിസ്മയിപ്പിക്കുന്ന രംഗങ്ങളിൽ ഒന്നാണ് പ്രീ-ഇന്റർവെൽ സീക്വൻസ്. ക്ലൈമാക്‌സ് അതിനെ മറ്റൊരു നിലയിലേക്ക് കൊണ്ടുപോകുന്നു. ഒരു പ്രധാന കഥാപാത്രം ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യുമ്പോൾ സന്തോഷിക്കാതിരിക്കാൻ പ്രയാസമാണ്. രണ്ട് നടന്മാരും 'നാച്ചോ നാച്ചോ' നൃത്തം ചെയ്യുമ്പോൾ ചുവടുവയ്ക്കാതിരിക്കാൻ പ്രയാസമാണ്. രാജമൗലിയുടെ അവിശ്വസനീയമായ ഭാവന നിസ്സീമമാണ്."

    Summary: A video of Upasana Kamineni cheering for husband Ram Charan while watching RRR in cinema theatre has gone viral
    Published by:user_57
    First published: