News18 MalayalamNews18 Malayalam
|
news18
Updated: January 17, 2020, 7:15 PM IST
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള മന്ത്രിതലസംഘം
- News18
- Last Updated:
January 17, 2020, 7:15 PM IST
കൊച്ചി: ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകൻ എസ്.ജെ സിനു സിനിമാ രംഗത്തേക്ക്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടു വെയ്ക്കുകയാണ് എസ്.ജെ സിനു.
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള മന്ത്രിതലസംഘവും ചടങ്ങിൽ പങ്കെടുത്തു.
പൂജാവേളയിൽ
ജിബൂട്ടിയിലെ ടൂറിസം സാധ്യതകൾ കൂടി മലയാളികൾക്ക് പരിചയപ്പെടുത്തുക എന്നതും സിനിമയിലൂടെ ലക്ഷ്യമിടുന്നുണ്ട്. എസ്.ജെ സിനു തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ജിബൂട്ടിയിലെ മലയാളി
ബിസിനസുകാരനായ ജോബി പി സാമും ഭാര്യ സ്വീറ്റി മരിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. കേരളത്തിലും ജിബൂട്ടിയിലുമായിട്ടുമാണ് ഷൂട്ടിംഗ്.
കേരളത്തിന്റെ സിനിമാസാധ്യതകൾ കണ്ടറിഞ്ഞ് ജിബൂട്ടിയിലെ നാല് മന്ത്രിമാരാണ് ചിത്രത്തിന്റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയത്. ചിത്രത്തിലെ അഭിനേതാക്കളായ അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, അലൻസിയർ, ശകുൻ ജസ്വാൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
First published:
January 17, 2020, 6:19 PM IST