• HOME
  • »
  • NEWS
  • »
  • film
  • »
  • Viral Video | നീരജിന്റെ 'പണിപാളി' പാടി പാറുക്കുട്ടി; ഉപ്പും മുളകും കുട്ടിത്താരത്തിന്റെ വീഡിയോ വൈറൽ

Viral Video | നീരജിന്റെ 'പണിപാളി' പാടി പാറുക്കുട്ടി; ഉപ്പും മുളകും കുട്ടിത്താരത്തിന്റെ വീഡിയോ വൈറൽ

നടൻ നീരജ് മാധവ് പാടി വൈറലാക്കിയ 'പണി പാളി' എന്ന പാട്ടാണ് പാറുക്കുട്ടി പാടിയിരിക്കുന്നത്.

പാറുക്കുട്ടി

പാറുക്കുട്ടി

  • Last Updated :
  • Share this:
    ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ കുട്ടിത്താരമാണ് പാറുക്കുട്ടി എന്ന അമേയ. ഇപ്പോൾ പാട്ടുപാടി സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ പാറുക്കുട്ടി.

    നടൻ നീരജ് മാധവ് പാടി വൈറലാക്കിയ 'പണി പാളി' എന്ന പാട്ടാണ് പാറുക്കുട്ടി പാടിയിരിക്കുന്നത്. മൊബൈൽ നോക്കിയുള്ള പാറുക്കുട്ടിയുടെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

    ജനിച്ച് നാലു മാസമായപ്പോഴാണ് പാറുക്കുട്ടി ആദ്യമായി സീരിയലിലെത്തുന്നത്. കരുനാഗപ്പള്ളി സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗാ ലക്ഷ്മിയുടേയും രണ്ടാമത്തെ മകളാണ് അമേയ. വീട്ടിലെ വിളിപ്പേര് ചക്കി എന്നാണെങ്കിലും സീരിയലിലെ 'പാറുക്കുട്ടി' ആണ് ഇപ്പോൾ നാട്ടിലും ഹിറ്റായ പേര്.



    മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കും പിന്നാലെയാണ് ഒരു അടിപൊളി റാപ്പ് സോങുമായി നടൻ നീരജ് മാധവ് രംഗത്തെത്തിയത് "ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ" എന്നു തുടങ്ങുന്ന ഈ പാട്ടാണ് പാറുക്കിട്ടിയും പാടുന്നത്.

    നീരജ് തന്നെയാണ് വരികളെഴുതിയതും അവതരിപ്പിച്ചതും. അര്‍കാഡോ ആണ് നിര്‍മാണം. സ്പെയ്സ് മാര്‍ലിയാണ് പാട്ടിന്‍റെ ചിത്രീകരണം നടത്തിയത്.

    നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്ന് നീരജ് മാധവ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയില്‍ എന്ന നീരജിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

    പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നെന്നും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് നീരജ് മാധവില്‍ നിന്നും താരസംഘടനയായ അമ്മ വിശദീകരണം തേടിയിരുന്നു.
    Published by:Aneesh Anirudhan
    First published: