നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉര്‍വ്വശിയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന 'പോലീസുകാരന്റെ മരണം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

  ഉര്‍വ്വശിയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന 'പോലീസുകാരന്റെ മരണം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

  വൈശാഖ് സിനിമാസിന്റേയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

  • Share this:
   നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന 'ഒരു പോലീസുകാരന്റെ മരണം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍  മമ്മൂട്ടി പുറത്തിറക്കി. വൈശാഖ് സിനിമാസിന്റേയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശി, സൗബിന്‍ ഷാഹീര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   2009 മുതല്‍ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്‌നി ഖാന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

   ഛായാഗ്രഹണം - ഷെഹനാദ് ജലാല്‍, സംഗീതം - ജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് - ജോ കൊരട്ടി, വസ്ത്രാലങ്കാരം - ബ്യുസി ബേബി ജോണ്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. ജനുവരിയില്‍ വാഗമണ്ണിലാണ് ചിത്രീകരണം ആരഭിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}