'ഉയരെ' പറക്കാൻ പാർവതി, കൂടെ ടൊവിനോയും ആസിഫും; ട്രെയിലർ പുറത്ത്
'ഉയരെ' പറക്കാൻ പാർവതി, കൂടെ ടൊവിനോയും ആസിഫും; ട്രെയിലർ പുറത്ത്
അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രം
ഉയരെ ഫസ്റ്റ് ലുക്ക്
Last Updated :
Share this:
പാർവതി തിരുവോത്തും ആസിഫ് അലിയും ടൊവിനോ തോമസും പ്രധാന വേഷങ്ങളിലെത്തുന്ന 'ഉയരെ'യുടെ ട്രെയിലർ പുറത്ത്. 13 വർഷങ്ങൾക്കുശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് മറ്റൊരുതരത്തിൽ നിർമാണ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത. എസ് ക്യൂബ് എന്ന പേരില്‍ പി വി ഗംഗാധരന്റെ പെണ്മക്കള് ഷെനുഗയും ഷെഗ്നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. നവാഗതനായ മനു അശോകനാണ് സംവിധായകന്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.
യാത്രാവിമാനം എമർജൻസി ലാൻഡിംഗ് നടത്തുന്നതടക്കമുള്ള രംഗങ്ങളാണ് ട്രെയിലറിലുള്ളത്. പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതി എത്തുന്നത്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രമാണ് ‘ഉയരെ’. പ്രതാപ് പോത്തൻ, സിദ്ധിഖ്, അനാർക്കലി മരയ്ക്കാർ, സംയുക്ത മേനോൻ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഇതിൽ അണി നിരക്കുന്നുണ്ട്.
കല്പക ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രം ഏപ്രില്‍ 26ന് തിയറ്ററുകളില്‍ എത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.