'രണ്ട് വർഷത്തിലേറെയായി പിണറായിയേക്കുറിച്ചുള്ള റിസർച്ചിലാണ്; 'ദി കോമ്രേഡ്' സിനിമയെ കുറിച്ച് സൂചന നൽകി വി.എ ശ്രീകുമാർ

മാസങ്ങൾക്ക് മുൻപ് ഇത്തരമൊരു സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. 'ദി കോമ്രേഡ്' എന്ന പേരിൽ പ്രചരിച്ച പോസ്റ്ററിൽ മോഹൻലാലാണ് പിണറായി വിജയനായി വേഷപ്പകർച്ച നടത്തിയിരുന്നത്.

News18 Malayalam | news18-malayalam
Updated: May 24, 2020, 3:57 PM IST
'രണ്ട് വർഷത്തിലേറെയായി പിണറായിയേക്കുറിച്ചുള്ള റിസർച്ചിലാണ്; 'ദി കോമ്രേഡ്' സിനിമയെ കുറിച്ച് സൂചന നൽകി വി.എ ശ്രീകുമാർ
News18
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്രം സിനിമയാകുമെന്ന സൂചന നൽകി സംവിധായകൻ വി.എ ശ്രീകുമാർ. മാസങ്ങൾക്ക് മുൻപ് ഇത്തരമൊരു സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. 'ദി കോമ്രേഡ്' എന്ന പേരിൽ പ്രചരിച്ച പോസ്റ്ററിൽ മോഹൻലാലാണ് പിണറായി വിജയനായി വേഷപ്പകർച്ച നടത്തിയിരുന്നത്.
TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]

അതേസമയം ഇത്തരം ഒരു പ്രൊജക്ടിനെ കുറിച്ച് ഒരു വർഷം മുൻപ് ആലോചിച്ചതാണെന്നും ആരോ കൺസെപ്ട് പോസ്റ്റർ പുറത്തുവിട്ടതെന്നുമായിരുന്നു വി എ ശ്രീകുമാറിന്‍റെ പ്രതികരണം. ഇതിനു പിന്നാലെ എകെജിയുടെ ജന്മ ദിനത്തില്‍ ഒരു സിനിമയ്ക്കു വേണ്ടി താൻ ഗവേഷണം നടത്തുന്നതിെ കുറിച്ച് വി.എ ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ അതു പിണറായി വിജയനെ കുറിച്ചാണെന്നു വ്യക്തമാക്കിയിരുന്നില്ല. ഇന്നിപ്പോൾ മുഖ്യമന്ത്രി പിണറായിയുടെ പിറന്നാൾ ദിനത്തിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ബോയോപിക്കിനുള്ള സൂചന നൽകിയിരിക്കുന്നത്

ശ്രീകുമാറിന്‍റെ ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്
കൊമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്‍റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തിൽ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകൾ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവാ, തിരുത്തപ്പെടേണ്ടതുണ്ട്.

പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയൻ. ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്‍റെ ശൈലി. അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്... പിറന്നാൾ സലാം

#കോമ്രേഡ്

First published: May 24, 2020, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading