• HOME
  • »
  • NEWS
  • »
  • film
  • »
  • Vaashi Movie | 'നീ ഈ കേസ് ജയിക്കുന്നത് എനിക്കൊന്ന് കാണണം'; വാദപ്രതിവാദങ്ങളുമായി ടോവിനോയും കീര്‍ത്തിയും, 'വാശി' ടീസര്‍ പുറത്ത്

Vaashi Movie | 'നീ ഈ കേസ് ജയിക്കുന്നത് എനിക്കൊന്ന് കാണണം'; വാദപ്രതിവാദങ്ങളുമായി ടോവിനോയും കീര്‍ത്തിയും, 'വാശി' ടീസര്‍ പുറത്ത്

ചിത്രത്തില്‍ അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്

  • Share this:
    ടോവിനോ തോമസ് (Tovino Thomas), കീര്‍ത്തി സുരേഷ് (Keerthy Suresh) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'വാശി'യുടെ (Vaashi Movie) ടീസര്‍ പുറത്തിറങ്ങി. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി.സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂൺ 17ന് തീയേറ്ററുകളിൽ എത്തും

    ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്. അച്ഛന്‍ സുരേഷ് കുമാറിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.



    അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഥിന്‍ മോഹന്‍, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്.

    മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം


    സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (Kerala State Films Awards 2021)നിറഞ്ഞു നിന്ന് മിന്നൽ മുരളി (Minnal Murali). ബേസിൽ ജോസഫ് എന്ന സംവിധായകൻ മിന്നൽ മുരളിയെന്ന ആദ്യ സൂപ്പർഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിച്ചപ്പോൾ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ പുരസ്കാര വേദിയിലും മിന്നലായി മിന്നൽ മുരളി.

    മികച്ച വിഷ്വൽ എഫക്ട്സ് അടക്കം നാല് പുരസ്കാരങ്ങളാണ് മിന്നൽ മുരളിയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ 'രാവിൽ മയങ്ങുമീ പൂമടിയിൽ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച പ്രദീപ് കുമാറാണ് മികച്ച ഗായകനായി തിരഞ്ഞെടുത്തത്. ഇതുകൂടാതെ, മികച്ച ശബ്ദമിശ്രണം, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മിന്നൽ മുരളിയ്ക്കാണ്.

    Also Read- 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി

    ജസ്റ്റിൻ ജോസാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചത്. ചിത്രത്തിന്റെ ആഖ്യാനത്തിലെ ഓരോ ഘട്ടത്തോടും നീതി പുലർത്തി പതിവ് ശബ്ദങ്ങളും അതിമാനുഷ ആക്ഷൻ രംഗങ്ങളിലെ പശ്ചാത്തല ശബ്ദങ്ങളും അതിവിദഗ്ധമായി കൂട്ടിയിണക്കിയെന്നാണ് ജൂറി പരാമർശം.

    മിന്നൽ മുരളിയിലൂടെ മെൽവി ജെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും നേടി. കഥ നടക്കുന്ന കാലപശ്ചാത്തലത്തിനും ഫാന്റസി ചിത്രത്തിന്റെ സവിശേഷതയും ഉൾക്കൊള്ളുന്ന തരത്തിൽ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയെ തന്മയത്വത്തോടെ അവതരിപ്പിച്ചതായി ജൂറി അഭിപ്രായപ്പെട്ടു.
    Published by:Arun krishna
    First published: