• HOME
  • »
  • NEWS
  • »
  • film
  • »
  • 'വാശി'യോടെ ടോവിനോയും കീര്‍ത്തിയും ; വാശി ജൂണ്‍ 17 ന് തിയേറ്ററുകളില്‍, ട്രെയ്ലര്‍ പുറത്ത്

'വാശി'യോടെ ടോവിനോയും കീര്‍ത്തിയും ; വാശി ജൂണ്‍ 17 ന് തിയേറ്ററുകളില്‍, ട്രെയ്ലര്‍ പുറത്ത്

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.

  • Share this:
    ടോവിനോ തോമസ് (Tovino Thomas), കീര്‍ത്തി സുരേഷ് (Keerthy Suresh) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'വാശി'യുടെ (Vaashi Movie) ട്രെയ്ലര്‍ പുറത്തിറങ്ങി.  നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂൺ 17ന് തീയേറ്ററുകളിൽ എത്തും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.

    ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്. അച്ഛന്‍ സുരേഷ് കുമാറിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.



    മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ രാധാകൃഷ്ണൻ. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. വിതരണം - ഉർവ്വശി തിയറ്റർ, ഛായാഗ്രാഹകൻ- നീൽ ഡി കുഞ്ഞ, സംഗീതം - കൈലാസ് മേനോൻ, ഗാന രചന - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - യാക്സൻ & നേഹ, എഡിറ്റർ - അർജുൻ ബെൻ, ക്രീയറ്റിവ് സൂപ്പർവൈസർ - മഹേഷ് നാരായണൻ, മേക്കപ്പ് - പി വി ശങ്കർ, വസ്ത്രാലങ്കാരം - ദിവ്യ ജോർജ്, ചീഫ് അസോസിയേറ്റ് - നിതിൻ മൈക്കിൾ, ശബ്ദ മിശ്രണം - എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം - സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കള്ളിയൂർ, സ്റ്റിൽസ് - രോഹിത് കെ എസ്, പോസ്റ്റർ ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, VFX - കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്, മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.

    നിവിൻ പോളി, ആസിഫ് അലി ചിത്രം 'മഹാവീര്യർ' ജൂലൈ റിലീസ്; തിയതി പ്രഖ്യാപിച്ചു


    പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' (Mahaveeryar) ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.

    നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ദൃശ്യവൽക്കരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ഈ ചിത്രത്തിൽ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

    ചിത്രസംയോജനം - മനോജ്‌, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി ജെ., ചമയം- ലിബിൻ മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
    Published by:Arun krishna
    First published: