• HOME
  • »
  • NEWS
  • »
  • film
  • »
  • ബോളിവുഡ് നടിയുടെ മരണം കാര്‍ ട്രക്കിലിടിക്കുമ്പോൾ സീറ്റ് ബെല്‍റ്റ് ധരിക്കാതെ

ബോളിവുഡ് നടിയുടെ മരണം കാര്‍ ട്രക്കിലിടിക്കുമ്പോൾ സീറ്റ് ബെല്‍റ്റ് ധരിക്കാതെ

കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിൽ വെച്ചുണ്ടായ അപകടത്തിലാണ് വൈഭവി മരിച്ചത്

വൈഭവി ഉപാധ്യായ

വൈഭവി ഉപാധ്യായ

  • Share this:

    സാരാഭായ് vs സാരാഭായ് എന്ന എന്ന ടിവി ഷോയിലൂടെ പ്രശസ്തയായ നടി വൈഭവി ഉപധ്യായയുടെ മരണം ചലച്ചിത്ര ലോകത്തെയാകെ കണ്ണീരീലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിൽ വെച്ചുണ്ടായ അപകടത്തിലാണ് വൈഭവി മരിച്ചത്. മുംബൈയിലാണ് നടിയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. സിനിമാമേഖലയിലെ പ്രമുഖരും നിരവധി സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

    ഇപ്പോഴിതാ അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ച് നടനും നിർമ്മാതാവുമായ ജെ.ഡി. മജീതിയ രംഗത്തെത്തിയിരിക്കുകയാണ്. വൈഭവി സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വൈഭവി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും അത് അപകട തീവ്രത വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    “പ്രതിശ്രുത വരനോടൊപ്പം ഹിമാചൽ പ്രദേശിലായിരുന്നു വൈഭവി. അവരുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ഇരുവരും സഞ്ചരിച്ച കാർ ഒരു ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. ഒരു ട്രക്കിന് പോകാനായി ഇവർ കാർ നിർത്തിയിരുന്നു. എന്നാൽ മറുവശത്ത് കൂടി പോയ ട്രക്ക് ഇവരുടെ കാറിനെ താഴ്‌വരയിലേക്ക് ഇടിച്ചിടുകയായിരുന്നു. വൈഭവി സീറ്റ് ബെൽറ്റും ധരിച്ചിരുന്നില്ല,” മജീതിയ പറഞ്ഞു.

    Also read: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ മരിച്ചു

    അമിത വേഗതയാണ് അപകടകാരണമെന്ന് പറഞ്ഞ് നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അതല്ല വാസ്തവമെന്ന് വൈഭവിയുടെ സുഹൃത്തും നടിയുമായ ആകാൻഷ റാവത്തും പറഞ്ഞിരുന്നു.

    “അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് എന്ന് നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് സത്യമല്ല. ഒരു ട്രക്ക് അവരുടെ കാറിലേക്ക് ഇടിച്ചപ്പോഴാണ് കാർ താഴ്‌ചയിലേക്ക് വീണത്,” ആകാൻഷ പറഞ്ഞു.

    അതേസമയം, വൈഭവിയുടെ മരണത്തിൽ അനുശോചിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അസാധാരണ കഴിവുള്ള നടിയായിരുന്നു വൈഭവിയെന്ന് മജീതിയ പറഞ്ഞു.

    “അസാധാരണ അഭിനയ കഴിവുള്ള നടിയായിരുന്നു വൈഭവി. ഒരിക്കലും മറക്കാനാകാത്ത അഭിനയമാണ് അവരുടേത്. ഇന്നലെ രാത്രി എന്നെ തേടിയെത്തിയ വാർത്ത സത്യമായിരിക്കല്ലെ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. ഒരു ദുസ്വപ്‌നം പോലെയുണ്ട്. വിധി ഇത്രയും ക്രൂരനാകുന്നത് എന്തിനാണ്?,” മജീതിയ പറഞ്ഞു.

    സാരാഭായി vs സാരാഭായ് പരിപാടി കൂടാതെ ദീപിക പദുകോണിനൊപ്പം ‘ചപക്’ എന്ന സിനിമയിലും വൈഭവി അഭിനയിച്ചിരുന്നു. ക്യാ ഖസൂർ ഹേ അമ്‌ല കായിലും ഡിജിറ്റൽ സീരീസായ പ്ലീസ് ഫെൻഡ് അറ്റാച്ചിഡിലും വൈഭവി അഭിനയിച്ചിരുന്നു.

    Summary: More details on the accident death of actor Vaibhavi Upadhyaya are out. She was in Himachal Pradesh with prospective groom when the fatal accident took place. The car they were travelling was knocked down by a truck passing by

    Published by:user_57
    First published: