നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Valimai Movie | 'പോട്രാ വിസിൽ'; അജിത് ചിത്രം 'വലിമൈ' തീം മ്യുസിക് പുറത്ത്

  Valimai Movie | 'പോട്രാ വിസിൽ'; അജിത് ചിത്രം 'വലിമൈ' തീം മ്യുസിക് പുറത്ത്

  ഒരു മിനിറ്റ് 41 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിൽ തരംഗമായി മാറിയിട്ടുണ്ട്.

  അജിത്

  അജിത്

  • Share this:
   അജിത് (Ajith Kumar) നായകനായി എത്തുന്ന 'വലിമൈ'യുടെ (Valimai) തീം മ്യൂസിക് (Theme music) പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 'വിസില്‍' (Whistle Theme) എന്ന് പേരിട്ടിരിക്കുന്ന ഈ തീം മ്യുസിക് ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ് (Yuvan Shankar Raja). ഒരു മിനിറ്റ് 41 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിൽ തരംഗമായി മാറിയിട്ടുണ്ട്.

   'നേര്‍ക്കൊണ്ട പാര്‍വൈ','തീരന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലിമൈ'. ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വലിമൈ'.

   എന്നൈ അറിന്താലിനു ശേഷം അജിത് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് വലിമൈ. ചിത്രത്തിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിങ്ങനെ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു ഷൂട്ടിംഗ്. വാർത്ത പ്രചരണം- എ.എസ്. ദിനേശ്.

   Also read- വീണു പോയേക്കാം, എന്നാല്‍ തോല്‍ക്കില്ല, തിരിച്ചുവരും; അജിത്തിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോ വൈറല്‍

   കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ പെട്ട് റിലീസ് നീണ്ടു പോയ ചിത്രമാണ് വലിമൈ. നിരവധി തവണ റിലീസ് തീയതി മാറ്റിയതിന് ശേഷം നിലവിൽ 2022 പൊങ്കല്‍ റിലീസ് ആയാണ് ചിത്രംപുറത്തിറങ്ങുക. രണ്ടര വർഷത്തിന് ശേഷമാണ് ഒരു അജിത് ചിത്രം തീയറ്ററിൽ എത്തുന്നത് എന്നതിനാൽ ചിത്രത്തെ സംബന്ധിച്ചുള്ള എല്ലാ വാർത്തകൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

   Also read- Malayankunju Movie | മഹേഷ് നാരായണന്‍ - ഫഹദ് കൂട്ടുകെട്ടില്‍ മലയന്‍കുഞ്ഞ് ഒരുങ്ങുന്നു; സംഗീതം AR റഹ്‌മാന്‍

   ചെന്നൈയിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം എന്നിവ പോലെ സിനിമയുമായി ബന്ധമില്ലാത്ത രാഷ്ട്രീയ, പൊതു പരിപാടികളിൽ പോലും ആരാധകർ 'വാലിമൈ' വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഫെബ്രുവരി മാസത്തിൽ ഒരു പ്രസ്താവന ഇറക്കാൻ അജിത്തിനെ പ്രേരിപ്പിച്ചിരുന്നു. ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നായിരുന്നു അജിത് ആവശ്യപ്പെട്ടത്. താനുമായി ബന്ധമില്ലാത്ത ചടങ്ങുകളിൽ സിനിമയുടെ പുതിയ വിവരങ്ങൾ ആവശ്യപ്പെട്ടതിൽ തന്റെ ആരാധകരോട് താൻ അക്കാര്യത്തിൽ അസ്വസ്ഥനാണെന്നും അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം പിൻവാങ്ങാനും അജിത് ആവശ്യപ്പെട്ടിരുന്നു.

   Also read- ഷൂട്ടിംഗ് ഇടവേളയില്‍ 'തല' അജിത്തിന്റെ സാഹസിക ബൈക്ക് യാത്ര റഷ്യയില്‍; ബൈക്കില്‍ ലോക പര്യടനമാണോ ലക്ഷ്യം?
   Published by:Naveen
   First published:
   )}