കോഴിക്കോട്: കാന്താര സംവിധായനകും നടനുമായ ഋഷഭ് ഷെട്ടിയും നിർമാതാവ് വിജയ് കിർഗന്ദൂരും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാനാണ് ഇരുവരും കോഴിക്കോട് എത്തിയത്.
തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ ‘നവരസം’ ഗാനത്തിന്റെ പകർപ്പാണ് ‘വരാഹരൂപം’ എന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മാതൃഭൂമി മ്യൂസിക്സും തൈക്കുടം ബ്രിഡ്ജുമാണ് പരാതി നൽകിയത്.
Also Read- ഹണി റോസും ഗൗരി നന്ദയും നായികമാരാകും; ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എക്ക് കൊച്ചിയിൽ തുടക്കം
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്നലേയും ഋഷഭ് ഷെട്ടിയും നിർമാതാവും ടൗൺ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Also Read- ‘കാന്താരാ’യുടെ വന്‍ വിജയത്തിന് പിന്നാലെ ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിലേക്ക് ? പ്രതികരിച്ച് താരം
തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം എന്ന പാട്ട് എന്നാണ് കേസ്. പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും.
വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പകർപ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.