25 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയെക്കൊണ്ട് ആ മുദ്ര ചെയ്യിച്ച സിനിമ; മേക്കിങ് വീഡിയോയുമായി 'വരനെ ആവശ്യമുണ്ട്'

Varane Avashyamund making video is here | വരനെ ആവശ്യമുണ്ട് സിനിമയിലെ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

News18 Malayalam | news18-malayalam
Updated: February 13, 2020, 1:15 PM IST
25 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയെക്കൊണ്ട് ആ മുദ്ര ചെയ്യിച്ച സിനിമ; മേക്കിങ് വീഡിയോയുമായി 'വരനെ ആവശ്യമുണ്ട്'
സുരേഷ് ഗോപി
  • Share this:
നീണ്ട നാളുകൾക്ക് ശേഷം ശോഭന-സുരേഷ് ഗോപി ജോഡി മലയാള സിനിമയിൽ മടങ്ങിയെത്തുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് റിലീസിനും മുൻപേ ശ്രദ്ധ നേടിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സിനിമ തിയേറ്ററിലെത്തിയ ശേഷവും ഇവരുടെ പ്രകടനം കൊണ്ട് ഈ സിനിമ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

മടങ്ങി വരവിന്റെ മറ്റൊരു രസാവഹമായ കാര്യം കഴിഞ്ഞ കാലത്തെ ശോഭനയെയും സുരേഷ് ഗോപിയെയും ഡയലോഗുകൾ കൊണ്ടും പഴയ സിനിമകളുടെ പരാമർശം വഴിയും വീണ്ടും സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ്.

ഇപ്പോഴിതാ, പ്രേക്ഷകരുടെ ആകാംഷ നിറച്ച രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങിക്കഴിഞ്ഞു.

1994ൽ പുറത്തിറങ്ങിയ 'ചുക്കാൻ' എന്ന ചിത്രത്തിലെ നൃത്ത-ഗാന രംഗത്തിലെ, പിന്നീടങ്ങോട്ട് മിമിക്രിക്കാർ അനുകരിച്ചു പ്രശസ്തമായ, സുരേഷ് ഗോപിയുടെ ഡാൻസ് സ്റ്റെപ് വീണ്ടും ആവർത്തിക്കുന്ന ചിത്രം കൂടിയാണ് 'വരനെ ആവശ്യമുണ്ട്'. അതെ നായകൻ തന്നെ വീണ്ടും അത് ചെയ്യുന്നു എന്നതാണ് പ്രേക്ഷകരെ രസിപ്പിച്ചത്. ആ ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് പിന്നിലെ രസങ്ങളും മേക്കിങ് വിഡിയോയിൽ കാണാം.

First published: February 13, 2020, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading