സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന്, ദുല്‍ഖര്‍ സല്മാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന് സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം തെലുങ്കിലേയ്ക്ക്. മൊഴിമാറ്റ പതിപ്പായ ചിത്രം തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സിന്റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് പുറത്ത് വരുന്നത്.
'പരിണയം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ സംവിധാനത്തില്‍ 2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് വരനെ ആവശ്യമുണ്ട്.
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ദുല്‍ഖറിന്റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ വരനെ ആവശ്യമുണ്ട് കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാളചിത്രം കൂടിയായിരുന്നു.
തീയേറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റിട്ട. മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്. തിയറ്റര്‍ റിലീസിനു പിന്നാലെ നെറ്റ്ഫ്ളിക്സിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.
കോവിഡ് വ്യാപനത്തിനു ശേഷം സിനിമകളും സീരീസുകളും ഇന്ന് OTT പ്ലാറ്റ്ഫോമുകളിലൂടെയാണ് ഏറ്റവുമധികം റിലീസ് ചെയ്യപ്പെടുന്നത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ വരവോടു കൂടി മലയാളസിനിമകള്‍ക്കും പ്രേക്ഷകര്‍ കൂടിയിട്ടുണ്ട്.
Also Read - മഞ്ജു വാര്യർക്കും സൗബിനുമൊപ്പം 'തമ്മിൽത്തല്ലാൻ' തയാറാണോ? ക്ഷണവുമായി 'വെള്ളരിക്കാപട്ടണം'
മഞ്ജു വാര്യരുടെയും സൗബിന് ഷാഹിറിന്റെയും 'തമ്മില്‍തല്ലില്‍' കക്ഷി ചേരാനുണ്ടോ എന്ന ചോദ്യവുമായി 'വെള്ളരിക്കാപട്ടണത്തിന്റെ' കാസ്റ്റിങ് കോള്‍. നാലുവിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്.
ഒന്നാം കക്ഷി (സ്ത്രീ)- പ്രായം 18നും 26നും മധ്യേ
രണ്ടാം കക്ഷി (പുരുഷന്)- പ്രായം 22നും 26നും മധ്യേ
മൂന്നാം കക്ഷി (സ്ത്രീ)- പ്രായം 28നും 35നും മധ്യേ
മറ്റ് കക്ഷികള്‍ (സ്ത്രീയും പുരുഷനും)- പ്രായം 30നും 50നും മധ്യേ
താത്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും ബയോഡാറ്റയും vellarikkapattanammovie@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. ടിക് ടോക്വീഡിയോകള്‍ സ്വീകരിക്കില്ല.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു ഭട്ടതിരിയും അര്ജുന് ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.