• HOME
  • »
  • NEWS
  • »
  • film
  • »
  • 'വരവ്' ഷോർട്ട് ഫിക്ഷൻ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിനായി ആരംഭിച്ച യൂട്യൂബ് ചാനലിൽ

'വരവ്' ഷോർട്ട് ഫിക്ഷൻ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിനായി ആരംഭിച്ച യൂട്യൂബ് ചാനലിൽ

Varavu short fiction released on YouTube channel | ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ്

വരവ്

വരവ്

  • Share this:
    എസ്.ജി.എസ്. സിനിമാസിന്റെ ബാനറിൽ ഷിബു ജി. സുശീലൻ നിർമ്മിച്ച 'വരവ്' എന്ന ഷോർട്ട് ഫിക്ഷൻ ചിത്രം സ്റ്റാർ ഡെയ്സ് യൂട്യൂബ് ചാനലിൽ റിലീസായി. ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാർത്ഥിയായ വിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു.

    ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി എന്നിവർ നിർവ്വഹിക്കുന്നു.

    "ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഞാൻ ഈ ചാനൽ തുടങ്ങുന്നത്. ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തി ചേരും," നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ പറഞ്ഞു.

    എഡിറ്റർ- നിതിൻ രാജ് ആരോൾ, സംഗീതം- വസീം-മുരളി, ക്രിയേറ്റിവ് ഡയറക്ഷൻ- സായി ശ്യാം, തിരക്കഥ- വിഷ്ണു ദാസ്, കെ.വി., സൗണ്ട് ഡിസൈൻ- ഷൈജു എം., അരുൺ പി.എ., കല- സൗരബ്‌ കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ഷൻ- രാഹുൽ ടോം, പോസ്റ്റർ ഡിസൈൻ- വിഷ്ണു രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ഫ്രാൻസിസ് ജെ. കൊറോത്ത്, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.

    Also read: 'മിന്നൽ മുരളി' ഈ ക്രിസ്തുമസിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

    മലയാള സിനിമയിലെ സൂപ്പർഹീറോ ചിത്രമായ 'മിന്നൽ മുരളി' ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24 ചിത്രത്തിന്റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. 'മിന്നൽ മുരളി'നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

    മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസിന്റെ വാക്കുകൾ: "തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ".

    Summary: Malayalam short film Varavu, produced by Shibu G Suseelan and directed by a college student Vishnu Bhavani is being released on Star Days YouTube channel. The channel was launched to raise funds to support film workers
    Published by:user_57
    First published: