സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് വേണ്ടി എത്രക്കാലം വേണമെങ്കിലും കാത്തിരിക്കാന്‍ തയാറുള്ളവരാണ് തമിഴ് സിനിമാ പ്രേക്ഷകര്‍. ആദ്യ കാലത്ത് എംജിആര്‍-ശിവാജി ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത പിന്നീട് വന്ന കമല്ഹാസന്-രജനീകാന്ത് സിനിമകള്‍ക്കും ലഭിച്ചു. ഇന്നത്തെ തലമുറയില്‍ ഈ നിരയില്‍ ഏറ്റവുമധികം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് വിജയ്- അജിത്ത് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ്.
ഇരുവരുടെയും ചിത്രങ്ങള്‍ ഒന്നിച്ച് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുമ്പോഴെല്ലാം ആരാധകരുടെ ആവേശം അണപൊട്ടും. അത്തരമൊരു വാര്‍ത്തയാണ് വിജയ്- അജിത്ത് ആരാധകരെ ഇപ്പോള്‍ സന്തോഷത്തിലാക്കുന്നത്. വലിമൈക്ക് ശേഷം എച്ച് വിനോദ് അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം തുനിവ് പൊങ്കല്‍ റിലീസായി എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ തമിഴ്നാട്ടിലെ വിതരണാവകാശം ഉദയ്നിധി സ്റ്റാലിന്റെ റെഡ് ജയിന്റ് മൂവിസ് സ്വന്തമാക്കി കഴിഞ്ഞു. കൂടാതെ സിനിമയുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് നെറ്റ്ഫ്ലിക്സും നേടികഴിഞ്ഞു.
Which is the most Hyped Film?🔥
❤️ – #Thunivu 🔄 – #Varisu #VarisuPongal2023 #ThunivuPongal2023pic.twitter.com/TMLZtUgefH
— Dhivya_Barati (@dhivyabarati_vj) October 28, 2022
പക്ഷെ അജിത്ത് ആരാധകര്‍ക്ക് അല്‍പ്പം ആശങ്ക നല്കുന്ന മറ്റൊരു വാര്‍ത്തകൂടി തമിഴകത്ത് നിന്ന് ഉയരുന്നുണ്ട്. തമിഴ് സിനിമയുടെ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമായ വാരിശും പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തെലുങ്കിലെ പ്രമുഖ സംവിധായകന് വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടൈനറാണ്. പതിവായി ആക്ഷന്‍ സിനിമകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിജയുടെ ഫാമിലി മാന്‍ വേഷം എങ്ങനെയാകുമെന്ന ആകാംഷയിലാണ് ആരാധകര്‍.
An #Ajith Vs #Vijay Pongal clash after 8 years!
Who do you think will win this #Pongal2023 – #Varisu or #Thunivu? pic.twitter.com/93Gc3vMug7
— MovieCrow (@MovieCrow) October 28, 2022
രശ്മിക മന്ദാന നായികയാകുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും വാരിശില് അഭിനയിക്കുന്നു. . വിജയ്യുടെ അറുപത്തിയാറാം ചിത്രമാണിത്. വാരിശിന്റെ റിലീസിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാകും വിജയ് അടുത്തായി അഭിനയിക്കുക.
2014 ലെ പൊങ്കലിനും അജിത്ത് വിജയ് ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അജിത്തിന്റെ വീരം, വിജയ്യുടെ ജില്ല എന്നീ സിനിമകളാണ് അന്ന് ഒരുമിച്ച് തിയേറ്ററുകളിലെത്തിയത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു പൊങ്കല്‍ റിലീസിന് ഇരുവരും ഏറ്റമുട്ടുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Vijay, Ajith