കോവിഡ് നാളുകൾ കഴിഞ്ഞാൽ താൻ എങ്ങനെ ആഘോഷിക്കാനാണ് പ്ലാൻ ഇടുന്നതെന്ന ബോളിവുഡ് നടൻ വരുൺ ധവാന്റെ വീഡിയോ വൈറലായിരുന്നു. സന്തോഷത്താൽ നൃത്തം ചവിട്ടുന്ന കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് താൻ അടക്കി പിടിച്ചിരിക്കുന്ന ആഗ്രഹത്തെപ്പറ്റി വരുൺ പ്രേക്ഷകരോട് തുറന്നു പറഞ്ഞത്.
കൂടാതെ രാജ്യത്തെ മികച്ച പ്രതിഭകൾക്കായുള്ള ഓൺലൈൻ ടാലെന്റ്റ് ഷോയായ 'എന്റെർറ്റൈനെർ നമ്പർ വൺ' എന്ന പരിപാടിക്കായി ആളെക്കണ്ടെത്താനുള്ള തയാറെടുപ്പിലുമാണ് ഈ ബോളിവുഡ് താരം. ഒരുപാട് പോസിറ്റിവിറ്റി നൽകുന്ന ഷോയാവും വരാനിരിക്കുന്നതെന്നു വരുൺ തന്റെ പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്.
ഇപ്പോൾ അതിനേക്കാളുമൊക്കെ രസകരമായ പുതിയൊരു സംഭവവുമായാണ് വരുണിന്റെ വരവ്. നാടിനെ നിശ്ചലമാക്കി, ജനജീവിതവും ആരോഗ്യവും താറുമാറാക്കിയ കൊറോണ വൈറസിനെ തെറി പറയുന്ന വിഡിയോയുമായാണ് വരുൺ എത്തിയിരിക്കുന്നത്. എന്നാൽ ഇതിലെ വ്യത്യസ്തത, പറയുന്ന കാര്യം മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാവില്ലെന്നതാണ്. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.