നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ജയസൂര്യയുടെ നായികയായി സംയുക്ത മേനോൻ; 'വെള്ളം' നവംബർ ആദ്യവാരം തുടങ്ങും

    ജയസൂര്യയുടെ നായികയായി സംയുക്ത മേനോൻ; 'വെള്ളം' നവംബർ ആദ്യവാരം തുടങ്ങും

    നവംബർ ആദ്യവാരം കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കും.

    വെള്ളം

    വെള്ളം

    • News18
    • Last Updated :
    • Share this:
      ഏറെ ശ്രദ്ധേയമായ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "വെള്ളം"എന്നാണ് പേരിട്ടിരിക്കുന്നത്. നവംബർ ആദ്യവാരം കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കും.

      ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്‍മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ദിലീഷ് പോത്തന്‍, സിദ്ദിഖ്,  ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി, പ്രിയങ്ക എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

      റോബി വര്‍ഗ്ഗീസ് രാജ് ആണ് ഛായാഗ്രഹണം. സംഗീതം-ബിജിബാല്‍, എഡിറ്റര്‍-ബിജിത്ത് ബാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസൂട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, കല-അജയന്‍ മങ്ങാട്,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-അരവിന്ദ്, സ്റ്റില്‍സ് -ലിബിസണ്‍ ഗോപി, പരസ്യകല-തമീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്,വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.

      First published:
      )}