ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം സംവിധായകൻ പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വെള്ളം'' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുറേ വെട്ടുകല്ലുകൾ അടുക്കി വെച്ചിരിക്കുന്നതിന് സമീപം മുഷിഞ്ഞ ഷർട്ടും മുണ്ടും ധരിച്ചു നിൽക്കുന്ന ജയസൂര്യയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്‍റണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് കണ്ണൂരിൽ പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.