ക്യാപ്റ്റന് ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളം'. 2019 നവംബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ അണിയറക്കാർ ഓൺലൈൻ പഠനത്തിനുള്ള സ്കൂൾ കുട്ടികൾക്കായുള്ള സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നു.
ഹൈബി ഈഡൻ എം.പി. വിദ്യാർത്ഥികൾക്കു നൽകുന്ന ഓൺലൈൻ പഠന സഹായത്തിനുള്ള ടാബ്‌ലറ്റ് ചലഞ്ചിൽ 'വെള്ളം' സിനിമാ നിർമ്മാതാക്കളും ഭാഗമായി. ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മണബ്രാ കാട്ടിൽ എന്നിവരാണ് ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വെള്ളം' നിർമിക്കുന്നത്.
ഫ്രണ്ട്‌ലി പ്രൊഡക്ഷന് വേണ്ടി നിർമാതാക്കളിൽ ഒരാളായ രഞ്ജിത്തും പ്രൊജക്റ്റ് ഡിസൈനർ ബാദുഷയും ചേർന്ന് ചെക്ക് കൈമാറി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.