• HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ദിരയായി മഞ്ജു വാര്യര്‍, ചര്‍ക്കയുമായി സൗബിന്‍ ; സ്വാതന്ത്ര്യദിന സ്പെഷ്യല്‍ പോസ്റ്ററുമായി വെള്ളരിപട്ടണം

ഇന്ദിരയായി മഞ്ജു വാര്യര്‍, ചര്‍ക്കയുമായി സൗബിന്‍ ; സ്വാതന്ത്ര്യദിന സ്പെഷ്യല്‍ പോസ്റ്ററുമായി വെള്ളരിപട്ടണം

'രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം'എന്നതാണ് പോസ്റ്ററിലെ വാചകം

  • Last Updated :
  • Share this:
    മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍  മഞ്ജുവാര്യര്‍. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിര്‍. സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ 'വെള്ളരിപട്ടണ'ത്തിന്റെ പോസ്റ്ററിലാണ് താരങ്ങള്‍ ഈ വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
    'രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം'എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.  കുടുംബപശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് വെള്ളരിപട്ടണം ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസറുകളില്‍ നിന്ന് വ്യക്തമായിരുന്നു.

    ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിർവഹിക്കുന്നത്. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.



    ഛായാഗ്രഹണം- അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.
    കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ-ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി.നായർ, കെ.ജി.രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി.വടക്കേവീട്,പി.ആര്‍.ഒ-എ.എസ്.ദിനേശ്.
    Published by:Arun krishna
    First published: