Actor Innocent Funeral Live Updates ഇന്നസെന്റ് ഇനി ദീപ്ത സ്മരണ; വിട ചൊല്ലി ജന്മനാടും സഹപ്രവർത്തകരും; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ള വലിയനിര സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പൊലീസ് ഗാർഡ‍് ഓഫ് ഓണർ നൽകി. അതുല്യ കാലാകാരനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് എത്തിയത്.

കൂടുതൽ വായിക്കുക ...
28 Mar 2023 11:24 (IST)

ഭൗതിക ശരീരം സംസ്കരിച്ചു

ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപ്രവർത്തകരടക്കം വലിയ ജനക്കൂട്ടം സംസ്കാര ചടങ്ങിന് സാക്ഷികളായി.

28 Mar 2023 10:53 (IST)

ഭൗതികദേഹം പള്ളിയിലെത്തിച്ചു

പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു

28 Mar 2023 09:35 (IST)

ഇന്നസെന്‍റിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു

അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടനും മുന്‍ ലോകസഭാ അംഗവുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ഇരിങ്ങാലക്കുട സെന്‍റ് തോമസ് ദേവാലയത്തില്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടൻ ആണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

28 Mar 2023 08:47 (IST)

ഇന്നസെന്‍റിന് ആദരമര്‍പ്പിച്ച് പ്രമുഖര്‍

 

 

 

28 Mar 2023 06:51 (IST)

ഇന്നസെന്‍റിന്‍റെ സംസ്കാരചടങ്ങുകള്‍ രാവിലെ പത്തിന്

മലയാളത്തിന്‍റെ പ്രിയനടനും മുന്‍ ലോക്സഭാ അംഗവുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്‍റ്. തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. തിങ്കളാഴ്ച രാവിലെ എറണാകുളത്തും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും നടന്ന പൊതുദര്‍ശനത്തില്‍ സിനിമാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിച്ചു.

27 Mar 2023 21:08 (IST)

ഒരുനോക്ക് കാണാൻ ആയിരങ്ങള്‍

27 Mar 2023 20:59 (IST)

മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമലക്കൊപ്പമെത്തിയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചത്

27 Mar 2023 20:13 (IST)

ഇന്നസെന്റിനെ കാണാൻ സുരേഷ് ഗോപിയെത്തി

നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്നസെന്റിനെ കാണാൻ എത്തി. ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വസതിയിലെത്തിയാണ് സുരേഷ് ഗോപി അന്തിമോപചാരം അർപ്പിച്ചത്.

27 Mar 2023 20:11 (IST)

മോഹൻലാൽ അന്തിമോപചാരമർപ്പിച്ചു

നടനും അമ്മ പ്രസിഡന്റുമായ മോഹൻലാൽ ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വസതിയിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു

27 Mar 2023 20:03 (IST)

ഇന്നസെന്റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ

ന്നസെന്റിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ഏത് നാട്ടിലാണെങ്കിലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റ് എന്നാണ് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. ചില നേരങ്ങളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്‍റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തിയ വ്യക്തിയാണ് ഇന്നസെന്‍റ് എന്ന് മഞ്ജു തന്‍റെ അനുസ്മരണ കുറിപ്പില്‍ പറയുന്നു. തുടർന്ന് വായിക്കുക

27 Mar 2023 19:49 (IST)

ഇന്നസെന്റിന് ആദരമർപ്പിച്ച് മുഖ്യമന്ത്രി

27 Mar 2023 19:47 (IST)

പ്രേക്ഷക മനസുകളില്‍ ഇന്നസെന്‍റ് എന്നും ഓര്‍മ്മിക്കപ്പെടും: പ്രധാനമന്ത്രി

27 Mar 2023 16:52 (IST)

42 കോടി നേടിയ ഇന്നസെന്റിന്റെ ബോളിവുഡ് സിനിമ

ഇന്നസെൻ്റ് കേന്ദ്ര കഥാപാത്രമായി 42 കോടി നേടി ചരിത്രം സൃഷ്ടിച്ച ബോളിവുഡ് ചിത്രമാണ് ‘മലമാൽ വീക്കീലി’. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച 7 കോടി ബജറ്റിൽ തയ്യാറാക്കിയ ഹിന്ദി ചിത്രം 42.7 കോടി രൂപയാണ് അന്ന് ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത്. തുടർന്ന് വായിക്കാം

27 Mar 2023 16:17 (IST)

കാൻസർ വാർഡിലെ ചിരിയിൽ രേഖപ്പെടുത്തിയ കുറിപ്പ് വൈറൽ

ഇന്നസെന്റ് വിടപറഞ്ഞ വേളയിൽ ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെ തീർത്തും ലളിതമായി അദ്ദേഹം തന്റെ പുസ്തകമായ ‘കാൻസർ വാർഡിലെ ചിരി’യിൽ രേഖപ്പെടുത്തിയത് ശ്രദ്ധ നേടുകയാണ്. തുടർന്ന് വായിക്കാം

27 Mar 2023 16:03 (IST)

മുഖ്യമന്ത്രി അന്തിമോപചാരമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കൊപ്പമെത്തി ആദരാഞ്ജലി അർപ്പിച്ചു

27 Mar 2023 14:51 (IST)

ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചു

ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിനായി ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിച്ചു.

27 Mar 2023 14:42 (IST)

\'അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു\'; ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുസ്മരണം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.”ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുന്നതിൽ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും കാൻസറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.”

27 Mar 2023 13:31 (IST)

വിലാപയാത്ര ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക്

ഇൻഡോർ സ്റ്റേഡിയത്തിൽ  11.30-വരെ നീണ്ട പൊതുദ‍ർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വ‍ർഷം പ്രവർത്തിച്ച ഇന്നസെൻ്റ് ഏട്ടനെ അവസാനമായി കാണാൻ നിരവധി സഹപ്രവ‍ർത്തകരും കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിലെത്തിയിരുന്നു

27 Mar 2023 11:30 (IST)

ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിച്ചു

ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദര്‍ശനം അവസാനിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും

27 Mar 2023 11:21 (IST)

ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറയ്ക്കുന്നതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക