• HOME
  • »
  • NEWS
  • »
  • film
  • »
  • Veteran Actor Jagdeep Passes Away at 81 | മുതിർന്ന ബോളിവുഡ് നടൻ ജഗദീപ് അന്തരിച്ചു; ഷോലെയിലെ 'സൂർമ ഭോപാലി' ശ്രദ്ധേയവേഷം

Veteran Actor Jagdeep Passes Away at 81 | മുതിർന്ന ബോളിവുഡ് നടൻ ജഗദീപ് അന്തരിച്ചു; ഷോലെയിലെ 'സൂർമ ഭോപാലി' ശ്രദ്ധേയവേഷം

നാന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.

News18 Malayalam

News18 Malayalam

  • Share this:
    പ്രശസ്ത ബോളിവുഡ് നടൻ ജഗദീപ് അന്തരിച്ചു. 81 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം മുംബൈയിലുള്ള ഷിയ കബർസ്ഥാനിൽ നടക്കും. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.

    ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുർബാനി, ഷഹൻഷ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരുദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്. ഏറ്റവും ശ്രദ്ധേയം ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രമായിരുന്നു. അഞ്ച് സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.



    TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]

    സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാർത്ഥ പേര്. 1939ല്‍ അമൃത്സറിലായിരുന്നു ജനനം. ഒന്‍പതാം വയസ്സില്‍ ബാലനടനായാണ് തുടക്കം. ബി.ആര്‍ ചോപ്രയുടെ അഫ്‍സാനയിലാണ് ആദ്യം അഭിനയിച്ചത്. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
    Published by:Rajesh V
    First published: