• HOME
  • »
  • NEWS
  • »
  • film
  • »
  • Viduthalai | അതിശയിപ്പിക്കാന്‍ സൂരിയും വിജയ് സേതുപതിയും; വെട്രിമാരന്‍ ചിത്രം 'വിടുതലൈ' ട്രെയിലര്‍ പുറത്ത്

Viduthalai | അതിശയിപ്പിക്കാന്‍ സൂരിയും വിജയ് സേതുപതിയും; വെട്രിമാരന്‍ ചിത്രം 'വിടുതലൈ' ട്രെയിലര്‍ പുറത്ത്

ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്

  • Share this:

    ദേശീയ പുരസ്കാരം നേടിയ അസുരന് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വിടുതലൈ’യുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴ് സിനിമകളില്‍ ഹാസ്യ വേഷങ്ങളില്‍ ശ്രദ്ധേയനായ സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയം ത്രില്ലര്‍ രൂപത്തില്‍ വെട്രിമാരന്‍ ഒരുക്കിയിരിക്കുന്ന എന്ന സൂചനയാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. കോമഡി റോളില്‍ കണ്ടിട്ടുള്ള സൂരിയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രകടനമായി വിടുതലൈ മാറിയേക്കാം.

    Also Read – ഓസ്കാര്‍ അവാര്‍ഡിന് വോട്ട് ചെയ്ത് സൂര്യ; നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

    ഭവാനി ശ്രീ, ചേതൻ, ഗൗതം വാസുദേവ് ​​മേനോൻ ,രാജീവ് മേനോൻ, ഇളവരസു, മൂന്നാർ രമേശ്, ശരവണ സുബ്ബയ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറും വി.മണികണ്ഠനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിടുതലൈ ഉദയ് നിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവീസാണ് വിതരണം ചെയ്യുക.

    ജയമോഹന്‍റേതാണ് സിനിമയുടെ കഥ. ആര്‍ വേല്‍രാജ് ക്യാമറയും ആര്‍.രാമര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പീറ്റര്‍ ഹെയ്നും സ്റ്റഡ് സിവയുമാണ് സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

    Published by:Arun krishna
    First published: