നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'വെട്ടുകേസോ, ചോരക്കളമോ?'; ചിത്രത്തെ ചര്‍ച്ചയാക്കി സിനിമാ ലോകം

  'വെട്ടുകേസോ, ചോരക്കളമോ?'; ചിത്രത്തെ ചര്‍ച്ചയാക്കി സിനിമാ ലോകം

  രഞ്ജിത്തും ഇന്ദുഗോപനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രശസ്ത നിര്‍മാതാവായ സിവി സാരഥി പങ്കുവെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്

  renjith and indugopan

  renjith and indugopan

  • Last Updated :
  • Share this:
   കൊച്ചി: ചലച്ചിത്രകാരന്‍ രഞ്ജിത്തും എഴുത്തുകാരന്‍ ജിആര്‍ ഇന്ദുഗോപനും ഒരുമിച്ചുള്ള ചിത്രം ചര്‍ച്ചയാകുന്നു. രഞ്ജിത്തിന്റെ അടുത്ത സിനിമ ഇന്ദുഗോപന്റെ ഏത് കൃതിയെ അടിസ്ഥാനമാക്കിയുള്ളതാകും എന്ന ചര്‍ച്ചയാണ് മലയാള സിനിമാ ലോകത്ത് നടക്കുന്നത്. രഞ്ജിത്തും ഇന്ദുഗോപനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രശസ്ത നിര്‍മാതാവായ സിവി സാരഥി പങ്കുവെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.

   ഇരുവരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പം അടുത്തതെന്താണെന്ന് ഊഹിക്കാമോ എന്നായിരുന്നു സിവി സാരഥി ചോദിച്ചത്. ഇതോടെയാണ് രഞ്ജിത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്തമായ അമ്മിണിപ്പിള്ള വെട്ടുകേസ്, പടിഞ്ഞാറെ കൊല്ലം ചോരക്കളം എന്നീ രചനകളില്‍ ഏതെങ്കിലും ഒന്നാവും രഞ്ജിത്തിന്റെ അടുത്ത ചിത്രമെന്നാണ് കൂടുതല്‍പേരും പറയുന്നത്.


   Also Read: 'കിടിലന്‍ നൃത്തച്ചുവടുകളുമായി പേര്‍ളിഷ്'; താരങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു

   ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും 'ചോരക്കളം'മാകും ചിത്രം എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിരവധി കൊമേര്‍ഷ്യല്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തം സംവിധായകനുമായ രഞ്ജിത്ത് നേരത്തെയും സാഹിത്യസൃഷ്ടികള്‍ സിനിമയാക്കിയിട്ടുണ്ട്.

   Dont Miss:  സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നു

   ടിപി രാജീവന്റെ പാലേരി മാണിക്കം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ അതേ പേരിലും കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കഥ 'ഞാന്‍ 'എന്ന പേരിലും രഞ്ജിത്ത് ചലച്ചിത്രമാക്കിയിരുന്നു.

   First published: