നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vicky - Katrina | വിവാഹ ശേഷം കത്രീനയും വിക്കിയും ഹെലികോപ്റ്റർ യാത്രയിൽ; വീഡിയോ വൈറൽ

  Vicky - Katrina | വിവാഹ ശേഷം കത്രീനയും വിക്കിയും ഹെലികോപ്റ്റർ യാത്രയിൽ; വീഡിയോ വൈറൽ

  Vicky Kaushal and Katrina Kaif take a helicopter ride after wedding | നവദമ്പതികൾ ഇപ്പോൾ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്

  കത്രീന കൈഫ് - വിക്കി കൗശൽ

  കത്രീന കൈഫ് - വിക്കി കൗശൽ

  • Share this:
   ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിക്കി കൗശലും (Vicky Kaushal) കത്രീന കൈഫും (Katrina Kaif) വിവാഹിതരായി. കർശനമായ സുരക്ഷയിലും മേൽനോട്ടത്തിലും സവായ് മധോപൂരിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിൽ നടന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടാൻ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു.

   നവദമ്പതികൾ ഇപ്പോൾ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് കത്രീന ഹെലികോപ്റ്ററിൽ കയറുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ലൈം-മഞ്ഞ നിറത്തിലുള്ള സ്യൂട്ടായിരുന്നു നടി ധരിച്ചിരുന്നത്.
   ഡിസംബർ 9 വ്യാഴാഴ്ചയാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. താരങ്ങൾ അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ എത്തി, വിവാഹത്തിന്റെ ചിത്രങ്ങൾ സഹിതം സന്തോഷകരമായ പ്രഖ്യാപനം നടത്തി. “ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു," കത്രീനയും വിക്കിയും അടിക്കുറിപ്പിൽ എഴുതി.
   View this post on Instagram


   A post shared by Katrina Kaif (@katrinakaif)

   കത്രീന കൈഫ് ചുവന്ന ബ്രൈഡൽ ലെഹങ്കയാണ് തിരഞ്ഞെടുത്തത്, വിക്കി ഐവറി ഷെർവാണിയാണ് ധരിച്ചിരുന്നത്, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്തതാണ് ഈ വസ്ത്രങ്ങൾ.

   38 കാരിയായ കത്രീന കൈഫും 33 കാരിയായ വിക്കി കൗശലും ഏകദേശം രണ്ട് വർഷമായി ഡേറ്റിംഗിലായിരുന്നു. വിവാഹത്തിനുള്ള ക്രമീകരണങ്ങളും അതിഥികളുടെ പട്ടികയും കർശനമായി നിയന്ത്രിച്ചായിരുന്നു വിവാഹം. കത്രീനയുടെ കൂടെ സഹകരിക്കുന്ന ചലച്ചിത്ര നിർമ്മാതാവ് കബീർ ഖാൻ, ഭാര്യ മിനി മാത്തൂർ, ധൂം 3, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്നിവയുടെ സംവിധായകൻ വിജയ് കൃഷ്ണ ആചാര്യ ഉൾപ്പെടെ ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തു. നേഹ ധൂപിയയും അംഗദ് ബേദിയും വിവാഹത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

   Summary: Katrina Kaif and Vicky Kaushal got married in a close-knit ceremony in the palatial fort in Rajasthan the other day. A day after tying the knot, Katrina Kaif and Vicky Kaushal are heading back to Mumbai. A video of Katrina getting into a chopper surfaced online on Friday morning
   Published by:user_57
   First published: