തെലുങ്ക് സൂപ്പർ സ്റ്റാർ വെങ്കിടേഷിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം വരുന്നു. വെങ്കിടേഷിന്റെ 75-ാമത്തെ ചിത്രത്തിന് ‘വെങ്കി 75’ എന്നാണ് താൽക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. സൈലേഷ് കൊളാനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിഹാരിക എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. ‘ശ്യാം സിംഹ റോയ്’ക്ക് ശേഷം നിഹാരിക എന്റര്ടെയ്ന്മെന്റിന്റെ രണ്ടാമത്തെ നിര്‍മാണ സംരംഭമാണ് ചിത്രം.
Also Read- വിജയ് സേതുപതിയും സുൻദീപ് കിഷനും ഒന്നിക്കുന്ന ‘മൈക്കിൾ’ ട്രെയ്ലർ നിവിൻ പോളി പുറത്തിറക്കി
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 25ന് പുറത്തിറങ്ങും. ഇതിനോടകം തന്നെ പുറത്തുവന്ന പ്രീ പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ‘വെങ്കി 75’ എന്നാണ് പ്രീ ലുക്ക് പോസ്റ്റര്‍ നല്കുന്ന സൂചനകള്‍.
Also Read- സൂപ്പർസ്റ്റാറിന് മയങ്ങാൻ കാരവൻ വേണ്ട; നൻപകൽ നേരത്ത് തറയിൽ ഉറങ്ങുന്ന മമ്മൂട്ടി; ചിത്രം വൈറൽ
വെങ്കിടേഷിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും വെങ്കി75. പിആർഒ: ശബരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.