വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ പുതിയ ചിത്രത്തിന് ‘സൈന്ധവ്’ എന്ന് പേരിട്ടു. എഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ “ഹിറ്റ് വേഴ്സ്” വിജയപരമ്പരകൾ തീർത്ത സൈലേഷ് കൊളാനുമൊത്ത് കൈകോർക്കുന്നു.
ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേഷിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും സൈന്ധവ്.
Also Read- വിജയ് സേതുപതിയും സുൻദീപ് കിഷനും ഒന്നിക്കുന്ന ‘മൈക്കിൾ’ ട്രെയ്ലർ നിവിൻ പോളി പുറത്തിറക്കി
Also Read- വരില്ല… വരില്ല നീ; ‘തങ്കം’ നാളെ എത്തും; തിയേറ്ററിലേക്ക് സ്വാഗതം ചെയ്ത് വിനീത് ശ്രീനിവാസൻ
ഒരു ഗ്ലിംപ്സ് ഔട്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയത്. ഒരു ആക്ഷൻ പശ്ചാത്തലത്തിലുള്ള മാസ്സ് എന്റർടൈനർ ചിത്രം തന്നെയായിരിക്കും സൈന്ധവ് എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചനകൾ. പിആർഒ ശബരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.