കോവിഡ് കാലത്ത് തിയേറ്ററിനുള്ളിൽ സിനിമ കണ്ടാൽ; തിയേറ്ററിനുള്ളിലെ കാഴ്ചകൾ ഇങ്ങനെ

Video capturing the theatre viewing experience in Covid days | 'മാസ്റ്റർ' സിനിമ കണ്ട പ്രേക്ഷകയാണ് തിയേറ്ററിനുള്ളിലെ കാഴ്ചകളുള്ള വീഡിയോ പകർത്തിയിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: January 14, 2021, 11:17 AM IST
കോവിഡ് കാലത്ത് തിയേറ്ററിനുള്ളിൽ സിനിമ കണ്ടാൽ; തിയേറ്ററിനുള്ളിലെ കാഴ്ചകൾ ഇങ്ങനെ
വീഡിയോയിൽ നിന്നും
  • Share this:
മാസങ്ങളോളം അടഞ്ഞു കിടന്ന തിയേറ്ററുകളിൽ ആളും ആരവവും നിറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. വിജയ് ചിത്രം 'മാസ്റ്റർ' റിലീസോടെയാണ് തിയേറ്ററുകൾ വീണ്ടും ഉണർന്നത്. മലയാള ചിത്രങ്ങൾ ഇനിയും റിലീസ് ചെയ്യാൻ ഇരിക്കുന്നതേയുള്ളൂ.

50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാണ് തിയേറ്ററുകൾ തുറന്നത്.

അതെ സമയം തിയേറ്ററിനുള്ളിൽ കയറിയാൽ എങ്ങനെ എന്ന് ഇപ്പോഴും പലർക്കും ഒരു പിടിയുമുണ്ടാവില്ല. കോവിഡ് മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിനു മുൻപാണ് പലരും അവസാനമായി തിയേറ്ററിൽ പോയി സിനിമ കണ്ടതും. അതേകദേശം ഒരു വർഷത്തോളമാകുന്നു.

Also read: Dileep | മാസ്റ്ററിനൊപ്പം ദിലീപും; തിയേറ്ററിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

മാധ്യമപ്രവർത്തകയും ചലച്ചിത്ര പ്രവർത്തകയുമായ സീതാലക്ഷ്മിയുടെ 'മാസ്റ്റർ' കാഴ്ചാനുഭവമാണിത്. സിനിമ പകർത്തി ഇട്ടതല്ല കേട്ടോ, തിയേറ്ററിനുള്ളിലെ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ കാണാവുന്നത് (വീഡിയോ ചുവടെ)തിയേറ്ററിലേക്ക് പോകുന്നതും അകത്തെ സീറ്റുകളും അതിനുള്ളിലെ ആൾക്കാരും ഇടവേളയും എല്ലാം സീതയുടെ വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

കോവിഡിന് ശേഷം ഇനിയും തിയേറ്റർ കാണാത്തവർക്ക് ഈ വീഡിയോയിലൂടെ തിയേറ്റർ കണ്ടു മനസ്സിലാക്കാവുന്നതാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ ജെ.ഡി. എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ്ക്ക്. ഭവാനി എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Published by: user_57
First published: January 14, 2021, 11:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading