• HOME
  • »
  • NEWS
  • »
  • film
  • »
  • Viral video | വരനെ തട്ടിമാറ്റി ഇങ്ങനെ കല്യാണം കഴിക്കണമെന്നാണോ? സീരിയൽ രംഗം തരംഗമാവുന്നു

Viral video | വരനെ തട്ടിമാറ്റി ഇങ്ങനെ കല്യാണം കഴിക്കണമെന്നാണോ? സീരിയൽ രംഗം തരംഗമാവുന്നു

വരനെ തട്ടിമാറ്റി യുവാവ് മാലയിട്ടു, വധു ഞെട്ടി, കാണികൾ വാപൊളിച്ചു. വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    വിവാഹം കഴിക്കാൻ നിരവധി മാർഗങ്ങളുണ്ട്. വധു നിങ്ങളുടെ കഴുത്തിൽ അബദ്ധത്തിൽ മാല ഇടാൻ വരനെ തള്ളിമാറ്റുന്നത് അതിലൊന്നാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പ് നൽകുന്ന ദൃശ്യം. ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത 'ആയ് തോബെ സോഹോചോരി' എന്ന ബംഗാളി ടി.വി. സീരിയലിൽ നിന്നുള്ള ഒരു രംഗം രസകരമായ അടിക്കുറിപ്പോടെ നെറ്റിസൺമാരെ പൊട്ടിച്ചിരിപ്പിച്ച്‌ കഴിഞ്ഞു. സൊഹോചോരിയും ബോർഫിയും തമ്മിലെ പ്രായഭേദമന്യേയുള്ള സൗഹൃദത്തെ കുറിച്ചാണ് സീരിയൽ. ഇത് കുടുംബ, സാമൂഹിക പ്രതിബന്ധങ്ങളിലേക്കു നയിക്കുന്നു.

    'Rofl_Baba' എന്ന ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട അടിക്കുറിപ്പിൽ, ഒരാൾക്ക് എങ്ങനെ അവന്റെ/അവളുടെ പ്രേമഭാജനത്തെ വിവാഹം കഴിക്കാമെന്ന് വീഡിയോ തീർത്തും വിചിത്രമായ രീതി പ്രസ്താവിക്കുന്നു. താലികെട്ട് അരങ്ങേറുന്ന ഒരു വിവാഹ രംഗത്തിന്റേതാണ് വീഡിയോ. വധു വരന്റെ കഴുത്തിൽ മാല ഇടാൻ ഒരുങ്ങുമ്പോൾ യാദൃശ്ചികമായി ഒരാൾ വന്ന് വരനെ തള്ളിയിടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, മാല അയാളുടെ കഴുത്തിൽ വന്നുപതിക്കുന്നു. ഇത്രയും പോരാഞ്ഞ്, ചുറ്റുമുള്ളവരെല്ലാം ഞെട്ടിയിരിക്കുമ്പോൾ അയാൾ ബലമായി വധുവിന്റെ സീമന്ത രേഖയിൽ സിന്ദൂരം ഇടുന്നതും കാണാം.

    നാടകീയമായ പശ്ചാത്തല സംഗീതം വീഡിയോയുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു. വൈറൽ വീഡിയോ ദൃശ്യം ചുവടെ കാണാം:



    വൈറലായ വീഡിയോ നെറ്റിസൺമാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അപ്‌ലോഡ് ചെയ്‌തതിന് ശേഷം ഇതിന് 67.4Kയിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. 'പഞ്ചാബി വിവാഹത്തിൽ ഇത് പരീക്ഷിക്കൂ' എന്ന് കമന്റ് സെക്ഷനിൽ ഒരാൾ എഴുതി. മറ്റൊരാൾ 'കുങ്കുമം/സിന്ദൂരം ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ട്വീറ്റ് എന്നെ ഓർമ്മിപ്പിക്കുന്നു എന്ന് എഴുതി. രസകരമായ മീമുകൾ പ്രതികരണങ്ങളായി നെറ്റിസൺസ് പങ്കിടുന്നതും കാണാം.

    'സമ്മതത്തിന്റെ അവഗണന ഉയർന്നുവരുന്നത്' ഇവിടെ നിന്നാണെന്ന് വിശ്വസിക്കുന്നതിനാൽ കുറച്ച് ആളുകൾ വീഡിയോയെ വിമർശിക്കുന്നുമുണ്ട്. 'സമ്മതത്തോടുള്ള അവഗണന എവിടെ നിന്നാണ് വരുന്നതെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം,' ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.





    Summary: Video from a Bengali soap opera is being noticed on social media space for a strange way where a man marries a bride, pushing the groom aside evoking shock and wonder on wedding guests
    Published by:user_57
    First published: