• HOME
  • »
  • NEWS
  • »
  • film
  • »
  • Viral video | താരജാഡകളില്ലാതെ കുഞ്ഞിന്റെ സ്കൂളിന് പുറത്ത് കാത്തുനിൽക്കുന്ന സെലിബ്രിറ്റി; വീഡിയോ

Viral video | താരജാഡകളില്ലാതെ കുഞ്ഞിന്റെ സ്കൂളിന് പുറത്ത് കാത്തുനിൽക്കുന്ന സെലിബ്രിറ്റി; വീഡിയോ

താരപദവി ഉണ്ടെങ്കിലും ലളിത ജീവിതം നയിക്കുന്ന വ്യക്തിത്വം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് പോലും

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
അർജിത് സിംഗ് (Arijit Singh) കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബോളിവുഡിന്റെ സംഗീത രംഗത്തെ പ്രണയത്തിന്റെ ശബ്ദമാണ്. ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ അദ്ദേഹം സംഗീത താരപദവി നേടിയിട്ടുണ്ട്. അർജിത്തിന്റെ ശബ്ദം അതിന്റെ സങ്കീർണ്ണതയ്ക്ക് പേരുകേട്ടതാണെങ്കിലും, അതിനു പിന്നിലെ വ്യക്തി ലളിത ജീവിതത്തിന്റെ പേരിൽ അറിയപ്പെടുന്നു. സെലിബ്രിറ്റികളും ആരവങ്ങളും നിറഞ്ഞ ചില പരിപാടികളിൽ ഒരു ജോടി ചെരിപ്പുകളും ആർഭാടം കുറഞ്ഞ വസ്ത്രങ്ങളും ധരിക്കാൻ അദ്ദേഹം ഭയപ്പെടുന്നില്ല.

ഇപ്പോൾ, ഗായകന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സെക്യൂരിറ്റി ഗാർഡുകൾ, ഫാൻസ്, ആഡംബര കാറുകൾ എന്നിവയൊന്നുമില്ലാതെ, അർജിത്ത് തന്റെ മകന്റെ സ്കൂളിന് പുറത്ത് കാത്തുനിൽക്കുന്നതും ജനക്കൂട്ടത്തിലെ മറ്റ് സെലിബ്രിറ്റികളല്ലാത്ത മാതാപിതാക്കളെപ്പോലെ അവനെ കൂട്ടിക്കൊണ്ടുവരാൻ കാത്തിരിക്കുന്നതും കാണാം.



ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അർജിത്ത് തന്റെ മകനെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജിയാഗഞ്ചിലെ സ്‌കൂളിൽ പ്രവേശിപ്പിച്ചു.









റിപ്പോർട്ട് അനുസരിച്ച്, അർജിത്ത് പലപ്പോഴും അടുത്തുള്ള ചായക്കടയിൽ ഇരിക്കുന്നതോ, ഏതൊരു സാധാരണക്കാരന്റെയും പോലെ കയ്യിൽ ബാഗുകളുമായി മാർക്കറ്റിലേക്ക് പോകുന്നതും കാണാം. താരപദവിയ്‌ക്കൊപ്പമുള്ള അത്യാഡംബരം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ഇന്റർനെറ്റ് വിസ്മയിച്ചു.
Published by:user_57
First published: