Viral video|'ഇന്നത്തെ പണി കഴിഞ്ഞു'; ലോക്ക്ഡൗണിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ പണി ഇതാണ്

അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: June 24, 2020, 4:37 PM IST
Viral video|'ഇന്നത്തെ പണി കഴിഞ്ഞു'; ലോക്ക്ഡൗണിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ പണി ഇതാണ്
Nawazuddin Siddiqui
  • Share this:
കോവിഡിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചതോടെ മറ്റ് സ്ഥലങ്ങളിലായിപ്പോയ പലരും സ്വന്തം നാടുകളിലേക്ക് എത്തിയിരിക്കുകയാണ്. അത്തരത്തിൽ മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമത്തിൽ എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി. കഴിഞ്ഞ മാസമാണ് അദ്ദേഹം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

നാട്ടിൽ ബോളിവുഡ് താരമായിട്ടല്ല താരത്തിന്റെ ജീവിതം. തനി നാടൻ കർഷകന്‍റേതാണ് താരത്തിന്റെ വേഷം. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്.  പണിപൂര്‍ത്തിയാക്കി കൃഷിസ്ഥലത്തെ ചാലില്‍ നിന്ന് കയ്യും കാലും കഴുകി തൂമ്പയുമെടുത്തു പോകുന്ന ശരിക്കുമൊരു കർഷകനായി താരത്തെ വിഡിയോയില്‍ കാണാം. ചെളി പുരണ്ട ടീ ഷർട്ടും കറുത്ത പാന്റ്സും തലയിലൊരു കെട്ടുമാണ് വേഷം.

'ഇന്നത്തെ പണി കഴിഞ്ഞു' എന്ന അടിക്കുറിപ്പിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  എന്തായാലും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് വിഡിയോ. ഇത്ര വലിയ നടനായിട്ടും സാധാരണ ജീവിതം നയിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങള്‍ മാതൃകയാണെന്നാണ് മറ്റൊരു കമന്റ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച്‌ രംഗത്തെത്തുന്നത്.You may also like:'നഗ്ന ചിത്രങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടു'; വ്യാജ കാസ്റ്റിംഗ് കോൾ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ടിവി താരം
[NEWS]
'ഈ മഹാമാരിയും മാറും'; കോവിഡ് പോരാളികൾക്ക് ആദരമായി രാജലക്ഷ്മിയുടെ ഗാനം
[NEWS]
മരണത്തിനപ്പുറം മനുഷ്യശരീരത്തിന്റെ വിലയെന്ത് ? അദൃശ്യൻ വരുന്നു [NEWS]

ഇതിന് മുന്‍പും തന്റെ വയലില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ട്രാക്ടര്‍ ഉപയോഗിച്ച്‌ വയല്‍ ഉഴുതു മറിക്കുന്നതിന്റേയും കര്‍ഷകര്‍ക്കൊപ്പം വയലില്‍ ഇരിക്കുന്നതിന്റെയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.



 




View this post on Instagram




 

Done for the day !!!


A post shared by Nawazuddin Siddiqui (@nawazuddin._siddiqui) on





താരത്തിനും കുടുംബത്തിനും കടുക് കൃഷിയാണ് ഉള്ളത്. ചെറുപ്പകാലം മുതല്‍ നവാസുദ്ദീന്‍ കൃഷിപ്പണി ചെയ്യുന്നുണ്ട്. മുസാഫര്‍ നഗറിലെ ബുദ്ധാന ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഗ്രാജുവേഷന്‍ നേടുന്നയാള്‍ നവാസുദ്ധീന്‍ സിദ്ദിഖിയാണ്. തുടര്‍ന്നാണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നതും ബോളിവുഡില്‍ താരമാകുന്നതും.
First published: June 24, 2020, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading