കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. നരൻ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മുള്ളൻ കൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഓർമ വരുന്നു എന്നാണ് ഒരു പറ്റം ആളുകൾ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
എം ടി വാസുദേവൻ നായർ രചിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഈ ചിത്രം. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.
പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആകുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും സിനിമയുടെ ചിത്രീകരണത്തിനിടെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത് #Mohanlal#Priyadarshan#OlavumTheeravumpic.twitter.com/nEzuQh0z5I
ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. ജോസ് പ്രകാശ് വില്ലനായും എത്തി. മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസ ആയി ദുർഗാ കൃഷ്ണ എത്തുന്നുവെന്നാണ് വിവരം. എം ടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിലാണ് പ്രിയദർശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.