മലയാള സിനിമയിൽ നിന്നും സ്വയം സന്നദ്ധനായി വന്ന് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും പിന്നീട് ഷൂട്ടിംഗ് സെറ്റിൽ വച്ച് പോസിറ്റീവ് ആവുകയും, അതിൽ നിന്നും മുക്തനാവുകയും ചെയ്ത നടനാണ് പൃഥ്വിരാജ് സുകുമാരൻ. ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് പൃഥ്വിരാജിന്
കോവിഡ് ബാധിച്ചത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധയായിരുന്നതിനാൽ തന്നെ വളരെ വേഗം സുഖം പ്രാപിക്കുകയും ചെയ്തു.
എന്നാലിപ്പോൾ ഒരിക്കൽ കോവിഡിലൂടെ കടന്നു പോയ താരം തന്റെ ആരാധകന് ആശ്വാമായി വരികയാണ്. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന പൃഥ്വിരാജ് ആരാധകനാണ് കോവിഡ് ബാധയേറ്റത്. അദ്ദേഹമിപ്പോൾ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ചികിത്സാ കേന്ദ്രത്തിലാണ്.
തീർത്തും അപ്രതീക്ഷിതമായാണ് പൃഥ്വിരാജിന്റെ കരുതൽ ആരാധകനെ തേടിയെത്തുന്നത്. ആ വീഡിയോ ചുവടെ കാണാം.
ഒരാഴ്ചയായി ഹോം ക്വറന്റീനിൽ കഴിയുകയായിരുന്നു സുരേഷ്. പിന്നെ ചികിത്സാകേന്ദ്രത്തിലേക്കു മാറി. ആരാധകന്റെ ആരോഗ്യ നില, അവിടുത്തെ സൗകര്യങ്ങൾ, സാമ്പത്തിക ആവശ്യങ്ങൾ എന്നിവയെല്ലാം പൃഥ്വിരാജ് ഫോൺ കോളിലൂടെ ചോദിച്ചു മനസ്സിലാക്കി. ആരോഗ്യ പ്രവർത്തനത്തിൽ വോളന്റിയർ ആയിരുന്നു ഇദ്ദേഹം.
എന്ത് ആവശ്യമുണ്ടെങ്കിലും നേരിട്ടോ ഫാൻസ് അസോസിയേഷൻ വഴിയോ അറിയിക്കണമെന്നും, പേടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ആരാധകന് ധൈര്യം പകരുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.