• HOME
 • »
 • NEWS
 • »
 • film
 • »
 • Sunny Leone | സണ്ണി ലിയോണി തിരുവനന്തപുരത്ത്; താരത്തിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

Sunny Leone | സണ്ണി ലിയോണി തിരുവനന്തപുരത്ത്; താരത്തിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

Video of Sunny Leone's arrival in Thiruvananthapuram | സ്വകര്യ ചാനലിന്റെ പരിപാടിക്കയാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്

സണ്ണി ലിയോണി

സണ്ണി ലിയോണി

 • Last Updated :
 • Share this:
  ബോളിവുഡ് സുന്ദരി സണ്ണി ലിയോണി കേരളത്തിൽ എത്തിയ വിവരം പ്രേക്ഷകർ അറിഞ്ഞു കാണും. ഏകദേശം ഒരു മാസത്തോളം സണ്ണിയും കുടുബവും തിരുവനന്തപുരത്ത് ഒരു സ്വകാര്യ ചാനൽ പരിപാടിക്ക് വേണ്ടി തങ്ങും. കഴിഞ്ഞ ദിവസം താരം തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേർന്നിരുന്നു.

  ഇനി ഒരാഴ്ചക്കാലം സണ്ണി ലിയോണിക്കും കുടുംബത്തിനും ഇവിടുത്തെ ഒരു റിസോർട്ടിൽ ക്വറന്റീൻ കാലം ചെലവഴിക്കണം.

  സണ്ണി ലിയോണി മലയാള സിനിമയിൽ

  ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ അടുത്ത ചിത്രമാണ് 'രംഗീല'. ഇതിൽ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷൻ. കൂടാതെ മമ്മൂട്ടി ചിത്രം മധുര രാജയിലെ നൃത്ത രംഗത്തിലും സണ്ണി ഉണ്ട്.

  ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണി, നാലു ഭാഷകളിൽ നിർമ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ എന്തായാലും മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. 2017ൽ ഒരു സ്വകാര്യ ചടങ്ങിനായി കൊച്ചിയിൽ എത്തിയ സണ്ണിയെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കൊച്ചി നഗരത്തിൽ തടിച്ചു കൂടിയത്.

  2019ലെ വാലന്റൈൻസ് ദിനത്തിൽ സണ്ണി കൊച്ചിയിൽ പരിപാടി അവതരിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ സണ്ണി എത്തിച്ചേർന്നില്ല. ടിക്കറ്റ് പോലും വിറ്റഴിഞ്ഞ ശേഷമാണ് സണ്ണി തന്റെ തീരുമാനമറിയിച്ചത്.

  സണ്ണി ലിയോണി തിരുവനന്തപുരത്ത്

  തിരുവനന്തപുരത്ത് എത്തിയ ശേഷം സണ്ണി വിമാനത്താവളത്തിൽ ഇറങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ. വീഡിയോ ചുവടെ.  സണ്ണിയുടേയും കുടുംബത്തിന്റെയും വിദേശവാസവും മടക്കവും

  കോവിഡ് 19 നെ തുടർന്ന് കുഞ്ഞുങ്ങൾക്ക് ഇന്ത്യയേക്കാൾ സുരക്ഷിതം ലോസ് ആഞ്ചൽസ് ആണെന്ന് പറഞ്ഞ സണ്ണി ലിയോണി കുടുംബവുമായി ആറുമാസക്കാലം വിദേശത്തായിരുന്നു. ജീവിതത്തിൽ കുഞ്ഞുങ്ങൾ കൂടി വന്നാൽ നിങ്ങളുടെ മുൻഗണനകൾ മാറുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

  മുംബൈ വിട്ടു പോകുന്നത് ഏറെ വേദനാജനകമായിരുന്നുവെന്ന് സണ്ണി ലിയോണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ മഹാമാരിയുടെ കാലത്ത് ഭർത്താവ് ഡാനിയേലിന‍്റെ കുടുംബത്തിനൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു.

  ലോസ് ആഞ്ചൽസിലെ ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം . സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പത് മിനിറ്റ് ദൂരെയാണിത്. നീണ്ട കാലത്തെ ആഗ്രഹങ്ങൾക്കൊടുവിൽ 2017ലാണ് സണ്ണിയും വെബ്ബറും ഈ വീട് സ്വന്തമാക്കിയത്.

  ആറു മാസത്തിനിടയിൽ നടന്ന ഉത്സവങ്ങളിൽ പലതും സണ്ണി ആഘോഷിച്ചത് വിദേശത്തുവെച്ച് തന്നെയാണ്. എല്ലാവരും കോവിഡ് പ്രതിസന്ധിയിൽ ജാഗ്രതയോടെ അടച്ച് പൂട്ടി ഇരിക്കുമ്പോൾ വിദേശത്തുള്ള തന്റെ തോട്ടത്തിലും കളി സ്ഥലങ്ങളിലും സണ്ണിയും കുഞ്ഞു മക്കളും സമയം ചിലവഴിച്ചു. വിദേശത്ത് താമസിക്കവെ കുടുംബവും കൂട്ടുകാരുമായുള്ള സന്തോഷ നിമിഷങ്ങൾ സണ്ണി സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

  രക്ഷാബന്ധൻ, വിനായക ചതുർഥി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഹലോവീൻ ആഘോഷത്തോടു കൂടിയാണ് സണ്ണി നാട്ടിലേക്ക് മടങ്ങിയത്.
  Published by:user_57
  First published: