HOME » NEWS » Film »

Dileep | നടൻ ദിലീപിന് എത്ര വയസ്സുണ്ട്? താരത്തെ പരിചയമില്ലാത്ത വിദേശികളുടെ മറുപടി വീഡിയോ ശ്രദ്ധേയമാവുന്നു

ദിലീപിനെ പരിചയമില്ലാത്ത വിദേശികൾ നടന്റെ പ്രായം എത്രയെന്ന് ഫോട്ടോ നോക്കി പറയുന്ന വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: March 23, 2021, 12:43 PM IST
Dileep | നടൻ ദിലീപിന് എത്ര വയസ്സുണ്ട്? താരത്തെ പരിചയമില്ലാത്ത വിദേശികളുടെ മറുപടി വീഡിയോ ശ്രദ്ധേയമാവുന്നു
ദിലീപിനെ പരിചയമില്ലാത്ത വിദേശികൾ നടന്റെ പ്രായം എത്രയെന്ന് ഫോട്ടോ നോക്കി പറയുന്ന വീഡിയോ വൈറൽ
  • Share this:
സഹനടനായും ഹീറോയായും മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞ് നിൽക്കുന്ന നടനാണ് ദിലീപ്. മിമിക്രി കലാകാരനായും ചെറിയ വേഷങ്ങൾ ചെയ്‌തും അഭിനയലോകത്തെത്തിയ ദിലീപ് വളരെ വേഗമാണ് സൂപ്പർ താര പദവിയിലേക്ക് ഉയർന്നത്.

'എന്നോടിഷ്‌ടം കൂടാമോ' എന്ന ചിത്രത്തിലെ അതിഥി വേഷത്തിൽ തുടങ്ങി, മലയാള സിനിമയിൽ മൊത്തം 140 ഓളം ചിത്രങ്ങളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. സല്ലാപം എന്ന സിനിമയിലെ നായക വേഷമാണ് ദിലീപ് എന്ന നടനെ ശ്രദ്ധേയനാക്കിയത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. പിന്നീട് ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങൾ ചെയ്ത്, ജനപ്രിയ നായകൻ എന്ന നിലയിലേക്കുയർന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിലീപിന്റെ പ്രായം എത്രയെന്ന് നടനെ പരിചയമില്ലാത്ത വിദേശികൾ ഊഹിച്ചു പറയുന്ന വീഡിയോയാണ്. 53 കാരനായ ദിലീപിനെ ഒരു പരിചയവുമില്ലാത്ത വ്യക്തികൾ ഒരു ഫോട്ടോ നോക്കി പ്രായം ഊഹിച്ചു പറയുന്ന വീഡിയോയാണിത്. വീഡിയോ ചുവടെ.




സി.ഐ.ഡി. മൂസയുടെ രണ്ടാം വരവ്

നീണ്ട 18 വർഷങ്ങൾക്ക് ശേഷം സി.ഐ.ഡി. മൂസയായി ദിലീപിന്റെ മാസ് എൻട്രി. ഗായകൻ ഹരിശങ്കറിന്റെ പ്രഗതി ബാൻഡ് അവതരിപ്പിച്ച സി.ഐ.ഡി. മൂസ എന്ന ആൽബത്തിലാണ് മൂസയായി ദിലീപിന്റെ മാസ് എൻട്രി.

ഈ ആൽബത്തിൽ സി.ഐ.ഡി. മൂസയിലെ തീം സോംഗ് ആണ് വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഒടുവിൽ ഗായകന്റെ ഫ്ലാറ്റിലേക്ക് മൂസ കടന്നു വരികയാണ്. തന്റെ അനുവാദമില്ലതെ തന്റെ പാട്ട് മറ്റൊരു രീതിയിൽ പാടാൻ എടുത്തതിനെ ചോദ്യം ചെയ്യാൻ കൂടിയാണ് ഈ വരവ്. മാത്രവുമല്ല, തന്റെ പ്രിയപ്പെട്ട നായ അർജുൻ എവിടെ എന്ന് ചോദിച്ചുകൊണ്ടുള്ള വരവ് കൂടിയാണ്. അർജുൻ അകത്തുണ്ട് എന്ന് പറയുന്നതും, ഫ്ലാറ്റിനുള്ളിലേക്ക് കയറിപ്പോകുന്ന മൂസയിലാണ് ആൽബം അവസാനിക്കുന്നത്.

2003ൽ പുറത്തിറങ്ങിയ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും അഭിനയ പാടവം കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മൂലംകുഴി സഹദേവൻ ആയി ദിലീപ് നായക വേഷത്തിലും, മീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഭാവന നായികയായും വേഷമിട്ടു.

ഇക്കഴിഞ്ഞ ലോക അനിമേഷൻ ദിനത്തിൽ സിനിമയുടെ അനിമേഷൻ പതിപ്പിറക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

Summary: A video is doing the rounds on social media on how foreigners predict the age of actor Dileep by looking at his photograph shown by somebody. The 53-year-old actor is predicted as a much younger man. Dileep is dad to Meenakshi, an MBBS student and Mahalakshmi, aged two
Published by: user_57
First published: March 23, 2021, 12:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories