ആരാധകനോടുള്ള സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ (Salman Khan) പെരുമാറ്റം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. IIFA അവാർഡ് ദാന ചടങ്ങുകൾക്കായി അബുദാബിയിലേക്ക് പുറപ്പെടുന്ന വേളയിൽ ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിൽ വച്ചുള്ള വീഡിയോയാണ് ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി പകർത്തിയത്. 'ദബാംഗ്' നായകൻ സ്റ്റൈലിഷ് ലുക്കിലാണ് വിമാനത്താവളത്തിൽ എത്തിയത്.
വിമാനത്താവളത്തിൽ നിന്നുള്ള സൽമാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടയുടൻ, സൽമാൻ ഖാൻ നെറ്റിസൺമാരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. ഒരു ആരാധകനോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന് അവർ നിഷ്കരുണം ട്രോളുകയും ചെയ്തു.
വൈറലായ വീഡിയോയിൽ, സൽമാന്റെ ആരാധകരിലൊരാൾ നടന്റെ അടുത്തേക്ക് വന്ന് താരത്തിന്റെ അമ്മ സൽമയ്ക്കൊപ്പമുള്ള ഫ്രെയിം ചെയ്ത ചിത്രം സമ്മാനിക്കുന്നത് കാണാം. ആരാധകന് സൽമാനൊപ്പം ഒരു ചിത്രം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. താരം അത്ര നല്ല മാനസികാവസ്ഥയിലായിരുന്നില്ല. ശേഷം മനസ്സില്ലാമനസ്സോടെ ചിത്രത്തിന് പോസ് ചെയ്തു. (വീഡിയോ ചുവടെ കാണാം)
തന്റെ ആരാധകനോടുള്ള സൽമാന്റെ മനോഭാവം നെറ്റിസൺമാർക്ക് അത്ര ദഹിച്ചില്ല എന്നുവേണം പറയാൻ. അദ്ദേഹത്തിന്റെ 'അസ്വസ്ഥയുളവാക്കുന്ന' പെരുമാറ്റത്തിന് അവർ നടനെ ട്രോളി.
സിനിമയുടെ കാര്യത്തിലേക്കു കടന്നാൽ, 'കഭി ഈദ് കഭി ദീപാവലി', 'ടൈഗർ 3', 'നോ എൻട്രി മേ എൻട്രി' തുടങ്ങിയ സിനിമകളിലാണ് സൽമാൻ അടുത്തതായി അഭിനയിക്കുന്നത്.
സൽമാൻ ഖാൻ ഇപ്പോൾ അബുദാബിയിലാണ്. ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് (ഐഐഎഫ്എ) അവതാരകനായി തയ്യാറെടുക്കുകയാണ് ആദ്ദേഹം. ഈ വർഷം സൽമാൻ ഖാന്റെ ഐഐഎഫ്എയുമായുള്ള ബന്ധം 20 വർഷം തികയുന്നു. പരിപാടിക്ക് മുന്നോടിയായി, അബുദാബിയിൽ കുറച്ച് കുട്ടികളുമായി സൽമാൻ രസകരമായ ആശയവിനിമയം നടത്തുന്ന രംഗവും സോഷ്യൽ മീഡിയയിലെത്തി.
സൽമാൻ ഖാൻ കുട്ടികളെ ഒമാനിക്കാറുണ്ട്. പലപ്പോഴും തന്റെ അനന്തരവനോടും അനന്തരവളോടും കളിക്കുന്നത് കാണാം. അബുദാബിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ ബോളിവുഡിന്റെ 'ഭായിജാൻ' ചില കുട്ടികളുമായി ഇടപഴകുന്നത് കാണാം.
ജൂൺ 4 ന് നടക്കാനിരിക്കുന്ന പ്രധാന പരിപാടിക്ക് മുന്നോടിയായി ഒരു പത്രസമ്മേളനം നടന്നിരുന്നു. സൽമാൻ ഖാൻ, ടൈഗർ ഷ്റോഫ്, സാറാ അലി ഖാൻ, ഷാഹിദ് കപൂർ, ഫറാ ഖാൻ, റിതേഷ് ദേശ്മുഖ്, അനന്യ പാണ്ഡേ, മനീഷ് പോൾ, അപർശക്തി ഖുറാന തുടങ്ങിയവരെ അബുദാബിയിൽ നടന്ന ചടങ്ങിൽ കണ്ടെത്തി.
Summary: Salman Khan is trolled and criticised for his attitude towards a fan boy at the airportഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.