നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് ടെസ്റ്റ് എടുത്ത ശേഷമുള്ള ഭാവഭേദം; സന ഖാന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

  കോവിഡ് ടെസ്റ്റ് എടുത്ത ശേഷമുള്ള ഭാവഭേദം; സന ഖാന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

  Video showing Sana Khan taking Covid test | അടുത്തിടെ വിവാഹിതയായ നടി സന ഖാൻ കോവിഡ് ടെസ്റ്റ് എടുക്കുന്ന വീഡിയോ ശ്രദ്ധേയമാവുന്നു

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   സിനിമയും ഗ്ലാമർ ലോകവും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിയുകയും ശേഷം വിവാഹിതയാവുകയും ചെയ്ത നടി സന ഖാൻ കോവിഡ് ടെസ്റ്റ് എടുക്കുന്ന വീഡിയോ പുറത്തിറങ്ങി.

   അടുത്തിടെ വിവാഹ ശേഷം ഭർത്താവുമൊത്ത് ഹണിമൂൺ ആഘോഷത്തിലായിരുന്നു സന. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറി.

   ശ്രീനഗറിലാണ് സനയുടെ ഹണിമൂൺ ആഘോഷങ്ങൾ. അനസ് സയ്യിദ് ആണ് സനയുടെ ഭർത്താവ്, മത പണ്ഡിതനാണ് ഇദ്ദേഹം.

   ഇപ്പോൾ തീർത്തും വിശ്വാസിയായി മാറിയ സന ഹണിമൂൺ ആഘോഷങ്ങൾക്കിടയിലും പ്രാർത്ഥന മുടക്കിയിരുന്നില്ല. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് സന ഇപ്പോൾ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

   ഇടയ്ക്കു ഭർത്താവുമായി നടത്തിയ കാർ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്‌തു.

   ഇപ്പോൾ സന കോവിഡ് ടെസ്റ്റ് എടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ എത്തിയിരിക്കുന്നു. മൂക്കിൽ നിന്നും സ്രവം സ്വീകരിക്കുന്ന വീഡിയോയാണ്. (വീഡിയോ ചുവടെ)
   മൂക്കിനുള്ളിലേക്ക് പുറത്തുനിന്നുള്ള ഒരു വസ്തു കടത്തുമ്പോൾ പലരും നേരിടാറുള്ള അസ്വസ്ഥതയാണ് സനയ്ക്കുമുള്ളത്. അത് ഈ വീഡിയോയിൽ പ്രകടമാണ്.

   ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.
   Published by:user_57
   First published:
   )}