നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mohanlal | മോഹൻലാലിൻറെ ഹിന്ദി ഗാനം ആസ്വദിച്ച് സഞ്ജയ് ദത്ത്; വീഡിയോ വൈറൽ

    Mohanlal | മോഹൻലാലിൻറെ ഹിന്ദി ഗാനം ആസ്വദിച്ച് സഞ്ജയ് ദത്ത്; വീഡിയോ വൈറൽ

    Video showing Sanjay Dutt enjoying Mohanlal's Hindi song is viral | ദീപാവലി കൂടിക്കാഴ്‌ച്ചയ്ക്കിടെ നടന്ന രസകരമായ മുഹൂർത്തം സോഷ്യൽ മീഡിയയിൽ വൈറൽ

    മോഹൻലാൽ, സമീർ ഹംസ, സഞ്ജയ് ദത്ത്

    മോഹൻലാൽ, സമീർ ഹംസ, സഞ്ജയ് ദത്ത്

    • Share this:
      ദീപാവലിക്ക് മുന്നോടിയായുള്ള മോഹൻലാൽ- സഞ്ജയ് ദത്ത് കൂടിക്കാഴ്ചയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. സഞ്ജയ് ദത്തും, ഭാര്യ മാന്യതയും കുട്ടികളും ചേർന്നായിരുന്നു ഇത്തവണ മോഹൻലാലിനെ ദീപാവലിക്ക് വരവേറ്റത്. ഒപ്പം മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയും ഉണ്ടായിരുന്നു.

      ദുബായിൽ വച്ചായിരുന്നു ഈ അപൂർവ കൂടിക്കാഴ്ച. ചിത്രങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഈ കൂടിക്കാഴ്ചയുടെ വിവരം പുറത്തറിയുന്നത്. കൂടാതെ സഞ്ജയ്ദത്തിന്റെ ഭാര്യ മാന്യത അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ സമീറും ചിത്രങ്ങളും വീഡിയോയും പങ്കിട്ടു.

      കാൻസർ ചികിത്സ ഫലവത്തായി എന്ന വാർത്ത വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് സഞ്ജയ് ദുബായിലേക്ക് പറഞ്ഞത്.

      അതേസമയം ആ കൂടിക്കാഴ്ചയിൽ നടന്ന രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മോഹൻലാൽ എന്ന ഗായകന്റെ പ്രതിഭ ആസ്വദിക്കാനുള്ള അവസരം കൂടി സഞ്ജയ് ദത്തിന് ലഭിക്കുകയുണ്ടായി. 'ബോബി' എന്ന ബോളിവുഡ് സിനിമയിലെ 'മേം ഷായർ തോ നഹീ' എന്ന് ഋഷി കപൂർ ഗാനമാണ് മോഹൻലാൽ ആലപിച്ചത്. ഈ ആഘോഷവേളയിൽ അല്ല എങ്കിലും ഒരിക്കൽ മോഹൻലാൽ പാടിയ ഗാനം സ്‌ക്രീനിൽ ആസ്വദിക്കുന്ന സഞ്ജയ്ദത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. (വീഡിയോ ചുവടെ)








      View this post on Instagram






      A post shared by Sameer Hamsa (@sameer_hamsa)






      ബോബി എന്ന പേരിൽ മോഹൻലാലും വെള്ളിത്തിരയിൽ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

      2019ൽ മൈസൂരിൽ വച്ച് സഞ്ജയ് ദത്ത്-മോഹൻലാൽ കൂടിക്കാഴ്ച നടന്നിരുന്നു. 'ബിഗ് ബ്രദർ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മോഹൻലാലും സംഘവും മൈസൂരിൽ എത്തിയ വേളയിലാണ് ഇവർ കണ്ടുമുട്ടിയത്. യാദൃശ്ചികമായി ഇരുവരും ഒരേ ഹോട്ടലിൽ തന്നെയായിരുന്നു താമസവും.

      ഒരു ദിവസം ഏവർക്കുമായി സഞ്ജയ് ദത്ത് ഒരുക്കിയ വിരുന്നിനിടെ പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതോടുകൂടി സഞ്ജയ് ദത്ത് വരാനിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ വില്ലൻ വേഷം ചെയ്യുമോ എന്ന ചോദ്യവും ഉയർന്നിരുന്നു.
      Published by:user_57
      First published:
      )}