HOME » NEWS » Film » VIDEO SONG FROM THAMI MOVIE IS HERE

ഷൈൻ ടോം ചാക്കോയുടെ 'തമി'; വീഡിയോ ഗാനം പുറത്തിറങ്ങി

Video song from Thami movie is here | ഷെെന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'തമി'

News18 Malayalam | news18-malayalam
Updated: November 23, 2020, 10:16 AM IST
ഷൈൻ ടോം ചാക്കോയുടെ 'തമി'; വീഡിയോ ഗാനം പുറത്തിറങ്ങി
ഗാനരംഗം
  • Share this:
ഷെെന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിലെ 'മിയാ സുഹാ രാഗേ...' എന്ന ഗാനത്തിന്റെ വീഡിയോ മലയാള സിനിമയിലെ പ്രമുഖരുടെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.

സുനില്‍ സുഖദ, ശരണ്‍ എസ്.എസ്., ശശി കലിംഗ, ഷാജി എ. ജോൺ, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി എെസ്ക്ക് എബ്രാഹം, ഡിസ്നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Youtube Video


സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി. പിള്ള നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് റഷിൻ- അഹമ്മദ്, ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.

അടുത്തിടെ ഇറങ്ങിയ 'മണിയറയിലെ അശോകൻ' സിനിമയാണ് ഷൈൻ ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം.
Published by: user_57
First published: November 23, 2020, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories