ലോക്ക്ഡൗൺ നാളുകളിൽ വീഡിയോ ഗാനം പുറത്തിറക്കി ഒരു മലയാള ചിത്രം; അവിയലിലെ ആദ്യ ഗാനം റിലീസായി

Video song from the movie Aviyal is here | സിറാജ്ജുദ്ധീൻ, കേതക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്

News18 Malayalam | news18-malayalam
Updated: June 13, 2020, 6:56 AM IST
ലോക്ക്ഡൗൺ നാളുകളിൽ വീഡിയോ ഗാനം പുറത്തിറക്കി ഒരു മലയാള ചിത്രം; അവിയലിലെ ആദ്യ ഗാനം റിലീസായി
ഗാനരംഗം
  • Share this:
അവിയൽ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. സിറാജ്ജുദ്ധീൻ, കേതക്കി നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ മുഹമ്മദ്‌ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നു.
ജോജു ജോർജ്, അനശ്വര രാജൻ, ആത്മീയ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also read: അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി

ഒരുപാട് മികച്ച ടെക്‌നീഷ്യൻസ് അവിയലിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സുദീപ് എലമൻ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് എഡിറ്റിംഗ്.

ബാദുഷ ആണ് അവിയലിന്റെയും പ്രൊഡക്ഷൻ കൈകാര്യം ചെയ്യുന്നത്. മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ സംഗീതം ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മേഘ മാത്യു.First published: June 13, 2020, 6:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading