ഇന്റർഫേസ് /വാർത്ത /Film / Madhuram | 'ഗാനമേ..' ഹിഷാമിന്റെ ഈണത്തില്‍ 'മധുരം' വീഡിയോ സോങ്ങ് പുറത്ത്

Madhuram | 'ഗാനമേ..' ഹിഷാമിന്റെ ഈണത്തില്‍ 'മധുരം' വീഡിയോ സോങ്ങ് പുറത്ത്

 ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുക.

ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുക.

ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുക.

  • Share this:

ജോജു ജോര്‍ജ്(Joju George) നായകനായി എത്തുന്ന ചിത്രമാണ് 'മധുരം'(Madhuram) അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മധുരം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ  പ്രവർത്തകർ.

'ഗാനമേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. പാടിയിരിക്കുന്നത് സൂരജ് സന്തോഷും നിത്യ മാമ്മനും ചേര്‍ന്ന് ആണ്.

ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം. ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

' isDesktop="true" id="488283" youtubeid="fS5humINb8o" category="film">

CARDS | 'നീ എനിക്ക് ആളെ കൂട്ടി തന്നാല്‍ മതി ബാക്കി ഞാന്‍ നോക്കിക്കൊള്ളാം'; കാര്‍ഡ്സ് ട്രെയ്‌ലര്‍ പുറത്ത്

രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ദേവകി ഭാഗി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കാര്‍ഡ്സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. ഷാജി പട്ടാമ്പി, അരുണ്‍ ദിനേശ്, മോസപ്പന്‍, നിധി, സുധി പാനൂര്‍, മോഹന കൃഷ്ണന്‍, തങ്കം, ഷൈലജ പി അമ്പു, രാജേഷ് ടി സി, രഘു രാജ്, സ്വാതി തോമസ്, സ്റ്റിവിന്‍, മനോഹരന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോണി മന്‍കിഡി ഫിലിംസ് ബാനറിന്‍ സോണി മന്‍കിഡി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അസദിത് സന്തോഷ് നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- സൂരജ് അയ്യപ്പന്‍, സംഗീതം- ശ്രീഹരി കെ നായര്‍, കല- ഷൈന്‍ ബേബി കൈതാരം, മേയക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഡോണ ജോയി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഡ്വിന്‍ വി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ എടവണ്ണപാറ,സൗണ്ട് ഡിസൈന്‍-ഷിബിന്‍ സണ്ണി,ഡിഐ- സുജിത് സദാശിവന്‍, സ്റ്റില്‍സ്-ജെറിന്‍ സെബാസ്റ്റ്യന്‍,ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍,പി ആര്‍ ഒ- എ എസ് ദിനേശ്.

First published:

Tags: Actor Joju George, Madhuram movie