നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow Movie | 'ചുണ്ടെലി ചുരുണ്ടെലി'; ലാല്‍ ജോസ് ചിത്രത്തില്‍ സൗബിന്റെ പാട്ട്; മ്യാവു വീഡിയോ സോങ്ങ് പുറത്ത്

  Meow Movie | 'ചുണ്ടെലി ചുരുണ്ടെലി'; ലാല്‍ ജോസ് ചിത്രത്തില്‍ സൗബിന്റെ പാട്ട്; മ്യാവു വീഡിയോ സോങ്ങ് പുറത്ത്

  ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.

  • Share this:
   സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലാല്‍ജോസ് സംവിധാനം ചെയ്യുന്ന ' മ്യാവൂ '(Meow) എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറും(Soubin Shahir) വിനീത് ശ്രീനിവാസനും പാടിയ 'ചുണ്ടെലി ചുരുണ്ടെലി' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജസ്റ്റിന്‍ വര്‍ഗീസ്  ആണ്  സംഗീതം.

   'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ' മ്യാവൂ ' എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

   ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'മ്യാവു'. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.

   തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.   ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന 'മ്യാവൂ' ഡിസംബര്‍ 24-ന് എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

   Salman Khan | സൽമാൻ ഖാന്റെ മുംബൈയിലെ അപ്പാർട്ട്മെന്റ് വാടകയ്ക്ക്; വാടക എത്രയെന്നോ?

   ബോളിവുഡ് താരമായ (Bollywood Star) സൽമാൻ ഖാൻ (Salman Khan) മൂന്ന് പതിറ്റാണ്ടായി ഹിന്ദി സിനിമാ ലോകത്ത് സജീവമാണ്. തന്റെ ഭാവി തലമുറകൾക്ക് കൂടി സുഖമായി ജീവിക്കാനുള്ളത്ര സമ്പാദ്യം അദ്ദേഹം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സിനിമ കൂടാതെ സൽമാന് മറ്റ് ചില ബിസിനസുകളും (Business) ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് റിയൽ എസ്റ്റേറ്റ് ബിസിനസാണ് (Real Estate). അതിലൂടെ മാത്രം വൻ തുകയാണ് സൽമാൻ ഖാൻ സമ്പാദിക്കുന്നത്.

   സൽമാൻ ഖാൻ വളരെക്കാലമായി ബാന്ദ്രയിലെ (Bandra) ഗാലക്സി അപ്പാർട്ട്മെന്റിലാണ് (Galaxy Apartment) താമസിക്കുന്നത്. അത് കൂടാതെ മറ്റ് നിരവധി പ്രോപ്പർട്ടികളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്. അതിൽ ഒന്ന് നടൻ അടുത്തിടെ വാടകയ്ക്ക് കൊടുത്തു. സൽമാൻ ഖാൻ താമസിക്കുന്നതും വാടകയ്ക്ക് എടുത്തിരിക്കുന്ന ഒരു ഫ്ലാറ്റിലാണ്. സൽമാൻ ഖാന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംബന്ധിച്ച് ആർക്കുമറിയാത്ത ചില കാര്യങ്ങൾ നോക്കാം.

   മുംബൈയിലുള്ള തന്റെ ഒരു പ്രോപ്പർട്ടി അദ്ദേഹം ആയുഷ് ദുവ എന്ന വ്യക്തിക്ക് പ്രതിമാസം 95,000 രൂപയ്ക്കാണ് അടുത്തിടെ വാടകയ്ക്ക് നൽകിയത്. മണി കൺട്രോൾ (Money Control) റിപ്പോർട്ട് പ്രകാരം, Zapkey.com ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ഡിസംബർ 6 നാണ് ലീസ് ആൻഡ് ലൈസൻസ് കരാർ രേഖപ്പെടുത്തിയിരിക്കുന്നത്. 33 മാസത്തേക്കുള്ള കരാറാണ് അത്. ആയുഷിന് സൽമാൻ വാടകയ്ക്ക് കൊടുത്ത ഈ അപ്പാർട്ട്മെന്റ് ശിവ് അസ്താന് ഹൈറ്റ്സിന്റെ പതിനാലാം നിലയിലുള്ളതാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 758 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റ് ആണിത്.

   റിയൽ എസ്റ്റേറ്റിൽ സൽമാന് വളരെയധികം താല്പര്യമുണ്ട്. ജനുവരിയിലാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിൽ സൽമാൻ തന്റെ ഇപ്പോഴത്തെ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തത്. അവിടെയാണ് കുറേക്കാലമായി അദ്ദേഹം താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 139.40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ടാം നിലയിലെ അപ്പാർട്ട്മെന്റ് 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകി നാല് വർഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

   ഏതാനും മാസങ്ങൾക്ക് മുമ്പ് ബാന്ദ്രയിലെ തന്റെ ആഢംബര ഡ്യൂപ്ലെക്സ് ഫ്ലാറ്റിനായി പ്രതിമാസം 8.25 ലക്ഷം രൂപയ്ക്കുള്ള വാടക കരാർ അദ്ദേഹം പുതുക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഫ്ലാറ്റ് ഉടമകളായ ബാബാ സിദ്ധിഖ്, സീഷൻ സിദ്ധിഖ് എന്നിവരുമായുള്ള കരാറാണ് സൽമാൻ പുതുക്കിയത്. മഖ്ബ ഹൈറ്റ്സ് എന്നറിയപ്പെടുന്ന കെട്ടിടം 11 മാസത്തേക്കാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്.
   Published by:Jayashankar AV
   First published: