• HOME
 • »
 • NEWS
 • »
 • film
 • »
 • Vidhi : The Verdict | മരട് പൊളിക്കല്‍ പശ്ചാത്തലമാക്കി ഒരുക്കിയ 'വിധി ദ വെര്‍ഡിക്ട്' തിയേറ്ററുകളിലേക്ക്

Vidhi : The Verdict | മരട് പൊളിക്കല്‍ പശ്ചാത്തലമാക്കി ഒരുക്കിയ 'വിധി ദ വെര്‍ഡിക്ട്' തിയേറ്ററുകളിലേക്ക്

'മരട് 357'എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്

 • Last Updated :
 • Share this:
  മരട് ഫ്‌ളാറ്റ് (Maradu Flat case) പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കിയ വിഢി ദ വെര്‍ഡിക്ട് എന്ന ചിത്രം തിയേറ്ററുകളിലേക്ക്. കണ്ണന്‍ താമരക്കുളം(kannan thamarakkulam) സംവിധാനം ചെയ്യുന്ന ചിത്രം നവംമ്പര്‍ 25നാണ് റിലീസ് ചെയ്യുന്നത്.

  അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

  അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

  'മരട് 357'എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. പിന്നാലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പേര് മാറ്റുക ആയിരുന്നു. മരട് ഫ്ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കളാണ് ഹര്‍ജി നല്‍കിയത്.

  മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു. പിന്നീട് കേസ് ഹൈക്കോടതിക്ക് വിട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി വരികയും ചെയ്തു.  ഈ സിനിമ ആരെയും നിരാശപ്പെടുത്തില്ലെന്നും എല്ലാവരുടെയും പ്രാത്ഥനയും പിന്തുണയും കൂടെ വേണമെന്നും ചിത്രത്തിന്റെ സംവിധായകനായ കണ്ണന്‍ താമരക്കുളം പറഞ്ഞു.

  Also read: ലൂസിഫറിലെ 'ബോബി' കടുവയിലും; പൃഥ്വി ചിത്രത്തിൽ അഭിനയിക്കാൻ വിവേക് ഒബ്റോയി എത്തി  ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍.

  അമിത് ചക്കാലക്കലും, അനു സിത്താരയും; 'സന്തോഷം' ചിത്രീകരണം ആരംഭിച്ചു

  അമിത് ചക്കാലക്കൽ (Amith Chakalakkal), അനു സിത്താര (Anu Sithara) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' (Santhosham movie) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം മരട് ബൈപാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ സംവിധായകൻ ജിത്തു ജോസഫ് ഭദ്രദീപം തെളിയിച്ചു. തുടർന്ന് 'സന്തോഷ'ത്തിന്റെ സ്വിച്ചോൺ കർമ്മം ജിത്തു ജോസഫ് നിർവ്വഹിച്ചു.

  സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു. ചടങ്ങിൽ ബാദുഷ, നോബിൾ ജേക്കബ്, സുനീഷ് വാരനാട്, ടിങ്കു പീറ്റർ, അനു സിത്താര, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങിയവർ പങ്കെടുത്തു.

  മീസ്-എൻ-സീൻ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

  കാർത്തിക് എ. ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. അര്‍ജുന്‍ സത്യൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍- ജോൺകുട്ടി.
  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസഫ് സേവ്യര്‍,ലൈന്‍ പ്രൊഡ്യൂസര്‍-ജോമറ്റ് മണി യെസ്റ്റ,പിങ്കു ഐപ്പ്,

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മനു മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സിൻജോ ഒറ്റത്തയ്ക്കൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
  Published by:Karthika M
  First published: