ഒറ്റ ചിത്രം കൊണ്ട് ഭാഷാഭേദമന്യേ പ്രേക്ഷകരുടെ ഹരമായി മാറിയ നടിയാണ് കേരളത്തിൽ വേരുകളുള്ള ബോളിവുഡ് നടി വിദ്യ ബാലൻ (Vidya Balan). ഡേർട്ടി പിക്ച്ചർ (Dirty Picture) റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും, ഈ സിനിമ നേടിക്കൊടുത്ത പ്രശസ്തി മറ്റൊരു ചിത്രത്തിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഉയരങ്ങളിൽ വിദ്യയെ എത്തിച്ചു. കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ വീണ്ടും വിദ്യയുടെ ആ സിനിമാകാലത്തെ ഓർമപ്പെടുത്തി.
ഗുണീത് മോംഗയുടെ പ്രീ-വെഡിങ് ചടങ്ങിന് ഭർത്താവ് സിദ്ധാർഥ് റോയ് കപൂറുമൊത്ത് എത്തിച്ചേർന്നതാണ് വിദ്യ. ഇവർ നടന്നു നീങ്ങുന്ന ഒരു വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. തീർത്തും അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമാണ് വീഡിയോ ഇത്രയധികം ശ്രദ്ധ നേടാൻ സഹായകമായത്.
സിദ്ധാർഥ് പിന്നിലും വിദ്യ മുന്നിലുമായി നടന്നു നീങ്ങുകയായിരുന്നു. പെട്ടെന്നാണ് അവരുടെ സാരിയുടെ പല്ലു അതുവഴി നടന്നു പോയൊരാളുടെ കൈതട്ടി കുടുങ്ങിയത്. (വീഡിയോ ചുവടെ കാണാം)
View this post on Instagram
പെട്ടെന്ന് വിദ്യ ഒന്ന് സ്തബ്ധയായി എങ്കിലും ഉടൻ തന്നെ അവർ പല്ലു വീണ്ടെടുത്തു. വേദിയിൽ നിന്ന് തന്നെ അത് ശരിയാക്കി ധരിച്ച് അവർ മുന്നോട്ടുപോയി. നടന്നു പോവുകയായിരുന്ന വ്യക്തിയുടെ കയ്യിൽ അറിയാതെ വിദ്യയുടെ സാരി ഉണ്ടാക്കുകയായിരുന്നു. ഉടൻ തന്നെ ഭർത്താവും വിദ്യയെ സഹായിച്ചു. സോഷ്യൽ മീഡിയയിൽ വീഡിയോ ചർച്ചയായിക്കഴിഞ്ഞു. പലരും ഡേർട്ടി പിക്ച്ചറിലെ വിദ്യയുടെ സാരി രംഗംഗ ഓർത്തെടുത്തു.
പൂക്കളുടെ വലിയ പ്രിന്റുള്ള ശരിയാണ് വിദ്യ ധരിച്ചത്. സാരിയിൽ എപ്പോഴത്തെതുമെന്ന പോലെ വിദ്യ സുന്ദരിയായി കാണപ്പെട്ടു. സ്വന്തം ശരീരത്തെക്കുറിച്ച് ബോധ്യപ്പെടാനും അതിൽ ആത്മവിശ്വാസം ഉണ്ടാകാനും ഒരുപാട് നാൾ വേണ്ടിവന്നു എന്ന് വിദ്യ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.
Summary: At Guneet Monga’s pre-wedding party, actor Vidya Balan experienced an unexpected moment when her sari became tangled with something as she struggled to free it. Sidharth Roy Kapoor, Vidya’s husband, was accompanying her to the event when someone tugged the sari pallu along with him as he was walking by. The video went viral online, and internet users can’t stop contrasting the incident with the movie ‘Dirty Picture’
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.