ഇടയ്ക്ക് അൽപ്പം കുസൃതിയാവാം; വിദ്യ ബാലന്റെ 'കുട്ടിക്കളി' വൈറലാവുന്നു

Vidya Balan plays the prankster in her new Instagram video | വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: November 18, 2019, 6:29 PM IST
ഇടയ്ക്ക് അൽപ്പം കുസൃതിയാവാം; വിദ്യ ബാലന്റെ 'കുട്ടിക്കളി' വൈറലാവുന്നു
വിദ്യ ബാലന്റെ കുസൃതി
  • Share this:
സിൽക്ക് സ്മിതയുടെ ജീവിത ചിത്രത്തിൽ നായികയായെത്തി, കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അനശ്വരമാക്കി, സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് വിദ്യ ബാലൻ. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ 'മിഷൻ മംഗൾ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് വിദ്യാ ബാലന് ലഭിച്ചത്.

കൂടാതെ 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് വിളിക്കുന്ന ശകുന്തള ദേവിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലും വിദ്യ ബാലന് വളരെ മികച്ച വേഷമുണ്ട്.

ശകുന്തള ദേവിയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിദ്യ ബാലനാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ, തന്റെ കുസൃതിത്തരങ്ങൾ, തരം കിട്ടുമ്പോൾ പുറത്തെടുക്കാനും വിദ്യ മറക്കാറില്ല. മുംബൈയിലെ ഷാലിമാർ ഹോട്ടലിൽ താൻ സിനിമയിൽ അവതരിപ്പിച്ച രംഗത്തെ പുനരവതരിപ്പിക്കുകയാണ് വിദ്യ.

ഗോൽമാൽ എന്ന ചിത്രത്തിലെ കുസൃതിയാണ് ഹോട്ടലിലെ ജനാല വഴി വിദ്യ വീണ്ടും ചെയ്യുന്നത്. ചെറിയ ജനാല വഴി മുറിക്കുള്ളിലേക്ക് കടന്ന് കട്ടിലിൽ ചാടിവീണ ശേഷം ഒരു പൊട്ടിച്ചിരി പാസാക്കുകയാണ് വിദ്യ.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍