വിദ്യ ബാലന്റെ കാലുമടക്കി തൊഴിയിൽ നിലവിളിച്ച് അക്ഷയ് കുമാർ; ഷൂട്ടിംഗ് ഗ്യാപ്പിലെ വീഡിയോയുമായി വിദ്യ

Vidya Balan posts a prank video at the time of Mission Mangal shooting | അക്ഷയ്‌ കുമാറുമായി നടത്തിയ 'പോരിന്റെ' വീഡിയോയുമായി വിദ്യ

News18 Malayalam | news18-malayalam
Updated: April 20, 2020, 4:36 PM IST
വിദ്യ ബാലന്റെ കാലുമടക്കി തൊഴിയിൽ നിലവിളിച്ച് അക്ഷയ് കുമാർ; ഷൂട്ടിംഗ് ഗ്യാപ്പിലെ വീഡിയോയുമായി വിദ്യ
അക്ഷയ്‌ കുമാർ, വിദ്യ ബാലൻ
  • Share this:
ഇസ്രോ (ISRO)യുടെ ഇന്നുവരെയുള്ള ദൗത്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിരുന്നു മംഗൾയാൻ വിക്ഷേപണം.
ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'മിഷൻ മംഗൾ'. ഇന്ത്യയിലെ ആദ്യത്തെ ഗ്രഹയാത്രയെ കുറിച്ചുള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ്.

Also read: ഹായ് ചുവന്ന വണ്ടി, ഹായ് ബിൽഡിംഗ്... ഒരു മാസത്തിന് ശേഷം പുറംലോകം കാണുന്ന ആകാംക്ഷയിൽ മംമ്ത മോഹൻദാസ്

സോനാക്ഷി സിൻഹ, നിത്യാ മേനോൻ, തപ്‌സി പന്നു, കീർത്തി ഗുൽഹാരി, ഷർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്തത്തിൽ അണിനിരന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, ക്യാപ് ഓഫ് ഗുഡ് ഫിലിംസ്, ഹോപ്പ് പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച മിഷൻ മംഗളിന്‍റെ സംവിധായകൻ നവാഗതനായ ജഗൻ ശക്തിയാണ്. ഇസ്രോ(ISRO)യുടെ പൂർണ സഹകരണത്തോടെയാണ് ജഗൻശക്തി ദൃശ്യ സാഷാത്കാരം നൽകിയിരിക്കുന്നത്.

Also read: അന്ന് തലൈവർ രജനികാന്തിനെ കെട്ടിപ്പിടിച്ച 12കാരൻ; ഇന്ന് തമിഴകത്തെ അറിയപ്പെടുന്ന നടനും നർത്തകനും

ഈ സിനിമക്കിടെ മുഖ്യതാരങ്ങളായ അക്ഷയ് കുമാറും വിദ്യ ബാലനും നടത്തിയ രസകരമായ ഒരു പയറ്റിന്റെ വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ വരികയാണ് വിദ്യ. ഷൂട്ടിങ്ങിനിടെ പരസ്പരം തല്ലു കൂടുന്നെന്ന തരത്തിലെ വിഡിയോയിൽ, അക്ഷയ്‌ കുമാറിനെ കാലുമടക്കി തൊഴിക്കുന്ന പോലെ വിദ്യ അവതരിപ്പിക്കുമ്പോൾ അലറി വിളിക്കുന്ന പോലെ അഭിനയിക്കുകയാണ് അക്ഷയ്‌. ഒടുവിൽ വിദ്യയെ വിജയിയായി പ്രഖ്യാപിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോ ചുവടെ:


Published by: user_57
First published: April 20, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading