• HOME
  • »
  • NEWS
  • »
  • film
  • »
  • Nayanthara wedding | 'എന്‍റെ തങ്കമേ..' വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നയന്‍താരയ്ക്ക് കുറിപ്പെഴുതി വിഘ്നേഷ് ശിവന്‍; വൈറല്‍

Nayanthara wedding | 'എന്‍റെ തങ്കമേ..' വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നയന്‍താരയ്ക്ക് കുറിപ്പെഴുതി വിഘ്നേഷ് ശിവന്‍; വൈറല്‍

നയന്‍താരയെ തങ്കമേ എന്ന് സംബോധനചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

  • Share this:
    തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന താരവിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് കുറിപ്പെഴുതി വരന്‍ വിഘ്നേഷ് ശിവന്‍.  നയന്‍താരയെ തങ്കമേ എന്ന് സംബോധനചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു.

    ''ദൈവത്തോടും പ്രപഞ്ചത്തോടും ജീവിതത്തിൽ കടന്നുവന്ന ഓരോരുത്തരോടും നന്ദി പറയുന്നു. ആകസ്മികമായ ഓരോ നല്ല നിമിഷവും അനുഗ്രഹങ്ങളും അപ്രതീക്ഷിത സമാഗമങ്ങളും ജീവിതത്തെ കൂടുതൽ മനോഹരമാക്കി. എല്ലാത്തിനും ഞാൻ എന്റെ പ്രിയപ്പെട്ടവളോട്, നയൻതാരയോട് നന്ദി പറയുന്നു. തങ്കമേ വിവാഹമണ്ഡപത്തിലേക്ക് വധുവായി നീ എത്തുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണ്.– വിഘ്നേഷ് ശിവൻ കുറിച്ചു




    കോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയജോടിയായ  നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും 6 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡിതാന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും അടുക്കുന്നത്.

    മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക.

    ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും.

    വിവാഹസത്കാരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തമിഴിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. വിവാഹച്ചടങ്ങുകള്‍  സംവിധായകന്‍ ഗൗതം മേനോന്‍റെ മേല്‍നോട്ടത്തില്‍ ചിത്രീക്കരിക്കുമെന്ന് സൂചനയുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ് നേടിയതായും റിപ്പോര്‍ട്ടുണ്ട്..
    Published by:Arun krishna
    First published: