• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗഹൃദ ദിനത്തിൽ നയൻതാരയ്ക്ക് ആശംസയുമായി വിഘ്നേഷ്; ഏറ്റെടുത്ത് ആരാധകർ

news18
Updated: August 6, 2018, 12:49 PM IST
സൗഹൃദ ദിനത്തിൽ നയൻതാരയ്ക്ക് ആശംസയുമായി വിഘ്നേഷ്; ഏറ്റെടുത്ത് ആരാധകർ
news18
Updated: August 6, 2018, 12:49 PM IST
തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന കാര്യം എല്ലാവർക്കും അറിയാം. ഇക്കാര്യം ഇരുവരും നിഷേധിച്ചിട്ടുമില്ല. ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും ഇരുവർക്കും മടിയുമില്ല. ഇതിനു പുറമെ വിഘ്നേഷും നയൻതാരയും ഉടൻ വിവാഹിതരാകുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.

സൗഹൃദ ദിനം ആശംസിച്ചു കൊണ്ട് വിഘ്നേഷ് നയൻതാരയ്ക്ക് അയച്ച സന്ദേശമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് പ്രണയാർദ്രമായ ആശംസ വിഘ്നേഷ് നയൻതാരയ്ക്കായി കുറിച്ചത്. വിഘ്നേഷിന്റെ ഈ സന്ദേശം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ട് അതുപോലെ ഈ സൗഹൃദത്തിൽ ഒരുപാട് പ്രണയവുമുണ്ട്. ഹാപ്പി ഫ്രെണ്ട്ഷിപ്പ് ഡേ. എന്നാണ് വിഘ്നേഷിന്റെ സന്ദേശം. നയൻതാരയ്ക്കൊപ്പമുള്ള ചിത്രവും വിഘ്നേഷ് പങ്കുവെച്ചിരുന്നു. പങ്കുവെച്ചതിന് പിന്നാലെ ആരാധകർ ഇരുവരുടെയും ചിത്രം ഏറ്റെടുത്തു.

ഈ വർഷം ആദ്യം ഒരു അവാർഡ് പരിപാടിക്കിടെ വിഘ്നേഷിനെ തന്റെ പ്രതിശ്രുതവരൻ എന്ന് നയൻതാര വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചത്. മേയിൽ കാലിഫോർണിയയിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ഇരുവരും പങ്കെടുത്തതിന്റെ ഫോട്ടോകളും ആരാധകർക്കായി ഇവർ പങ്കുവെച്ചിരുന്നു.

നയൻതാരയ്ക്കു പുറമെ വിജയ് സേതുപതി, ശിവകാർത്തികേയൻ, അനിരുദ്ധ് രവിചന്ദർ, കൊറിയോഗ്രഫർ സതീഷ്, സൗണ്ട് ഡിസൈനർ കുനാൽ രാജൻ എന്നിവർക്കും വിഷ്നേഷ് സൗഹൃദ ദിന ആശംസകൾ നേർന്നിട്ടുണ്ട്.

ഒരുപിടി ചിത്രങ്ങൾ നയൻതാരയുടേതായി പുറത്തുവരാനിരിക്കുന്നുണ്ട്. ഇമൈകാ നൊഡിഗൾ, കൊലമാവ് കോകില, വിശ്വാസം, സെയേ റാ നരസിംഹ റെഡ്ഡി, കൊലയുതിർ കാലം, ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് ചിത്രങ്ങൾ.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626